ബാബാ സിദ്ദീഖി

ബാ​ബ സി​ദ്ദീ​ഖി വധം: പ്രതി ഭഗവന്ത് സിങ്ങിനെ പൊലീസ് കസ്റ്റഡിയിൽവിട്ടു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ൻ സ​ഹ​മ​ന്ത്രി​യും അ​ജി​ത്​ പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി നേ​താ​വു​മാ​യ ബാ​ബ സി​ദ്ദീ​ഖി വെ​ടി​യേ​റ്റ് കൊല്ലപ്പെട്ട കേസിൽ അ​റ​സ്റ്റി​ലാ​യ പ്രതി ഭഗവന്ത് സിങ്ങിനെ പൊലീസ് കസ്റ്റഡിയിൽവിട്ടു. ഒക്ടോബർ 26 വരെയാണ് ക്രൈംബ്രാഞ്ചിന് കോടതി കസ്റ്റഡി അനുവദിച്ചത്.

ബാബ സിദ്ദീഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഞ്ചു പേരെ കൂടി മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പ്രാ​യ​പ​രി​ശോ​ധ​ന​ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ധർമരാജ് സിങ്ങിനെ ഒക്ടോബർ 21 വരെ പൊ​ലീ​സ് കസ്റ്റഡിയിൽ വിട്ടിരുന്നു.

മ​ക​നും എം.​എ​ൽ.​എ​യു​മാ​യ സീ​ഷാ​ൻ സി​ദ്ദീ​ഖി​യു​ടെ ബാ​ന്ദ്ര ഈ​സ്റ്റി​ലെ ഓ​ഫി​സി​ൽ നി​ന്നി​റ​ങ്ങി കാ​റി​ൽ ക​യ​റു​മ്പോ​ൾ മൂ​വ​ർ സം​ഘം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ലീ​ലാ​വ​തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​ക്കി​ടെ രാ​ത്രി 11.30ഓ​ടെ മ​ര​ണം സം​ഭ​വി​ച്ചു.

കൊ​ല​പാ​ത​ക​ത്തി​ന്​ പി​ന്നി​ൽ ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​മ​തി ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ധോ​ലോ​ക നേ​താ​വ്​ ലോ​റ​ൻ​സ്​ ബി​ഷ്​​ണോ​യ്​ ആ​ണെ​ന്നാ​ണ്​ പ്ര​തി​ക​ൾ പൊ​ലീ​സി​ന്​ മൊ​ഴി ​ന​ൽ​കി​യ​ത്. സ​ൽ​മാ​ൻ ഖാ​ൻ, അ​ധോ​ലോ​ക നേ​താ​വ്​ ദാ​വൂ​ദ്​ ഇ​ബ്രാ​ഹിം എ​ന്നി​വ​രു​മാ​യു​ള്ള ബ​ന്ധ​മാ​ണ്​ കൊ​ല​ക്ക് കാ​ര​ണ​മെന്ന് ബി​ഷ്​​ണോ​യ്​ സംഘം ഫേസ്​​ബു​ക്ക്​ പോ​സ്റ്റിൽ അ​വ​കാ​ശ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സി​ലെ ന്യൂ​ന​പ​ക്ഷ മു​ഖം, ഷാ​റൂ​ഖ്​-​സ​ൽ​മാ​ൻ ഖാ​ന്മാ​ർ അ​ട​ക്ക​മു​ള്ള ബോ​ളി​വു​ഡ്​ താ​ര​ങ്ങ​ളു​ടെ സു​ഹൃ​ത്ത്​ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​ണ് ബാ​ബ സി​ദ്ദീ​ഖി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ വി​ട്ട്​ സി​ദ്ദീ​ഖി അ​ജി​ത്​ പ​വാ​ർ പ​ക്ഷ​ത്തേ​ക്ക്​ മാ​റി​യ​ത്.

Tags:    
News Summary - Baba Siddiqui Murder Case: Accuse Bhagwant Singh sent to Custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.