അയോധ്യ വിഷയത്തിൽ ഹിന്ദുത്വവാദിയായ പ്രധാന കക്ഷിക്ക് -വിശ്വഹിന്ദു പരിഷത്ത്-അനുകൂലമായി ഉടമസ്ഥാവകാശം സംബ ന്ധിച്ച് അന്തിമ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നു. 2.77 ഏക്കർ ഭൂമിയിൽ, 470 വർഷത്തിലേറെയായി നിലനിന്ന ഒ രു പള്ളി, രാഷ്ട്രീയ അരാജകത്വത്തിലൂടെയും അക്രമത്തിലൂടെയും കേട്ടുകേൾവിയില്ലാത്തവിധം പൊളിച്ച സംഭവം, അതിെൻ റ ഉടമസ്ഥാവകാശം സംബന്ധിച്ച ഹിന്ദുത്വ അനുകൂല വിധിയേക്കാൾ രാജ്യത്തിനു മുന്നിൽ ഉയർത്തുന്ന ഒേട്ടറെ ചോദ്യങ്ങ ളുണ്ട്. രാമവിഗ്രഹങ്ങൾ പള്ളിയിൽ സ്ഥാപിച്ചത് നിയമവിരുദ്ധവും 1992ൽ പള്ളി തകർത്തത് നിയമസംഹിതയുടെ അസാധാരണമായ ല ംഘനവുമാെണന്ന് കോടതി അംഗീകരിച്ചിരിക്കുന്നു. എന്നാൽ, പള്ളി പൊളിച്ചതിന് ഉത്തരവാദികളായ ശക്തികൾ ഇപ്പോൾ പ്ര സ്തുത ഭൂമിയുടെ നിയമാവകാശികളായി മാറി. ഗവൺമെൻറ് നിയമിക്കുന്ന ട്രസ്റ്റിനായിരിക്കും ഇനി ഭൂമിയുടെ നിയന്ത്രണ ാധികാരം. പള്ളി പൊളിക്കാൻ ഗൂഢാലോചന നടത്തിയതിന് കുറ്റപത്രം സമർപ്പിക്കപ്പെട്ടവരായിരിക്കും സ്വാഭാവികമായും ട ്രസ്റ്റിലേക്ക് ഗവൺമെൻറിെൻറയും ഭരണകക്ഷികളുടെയും മനസ്സുകളിലുണ്ടാവുക.
രാമനെന്ന ബിംബത്തിന് ചുറ്റും സൃഷ്ടിക്കെപ്പട്ട നിർമിത െഎതിഹ്യവും ആൾക്കൂട്ട അക്രമവും, ഭൂരിപക്ഷ വാദം, നിയമലംഘനം എന്നിവയെല്ലാം ഇഴചേർന്ന പ്രതികാര രാഷ്ട്രീയം കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി അയോധ്യ എന്നതിന് ആലങ്കാരിക പദമായി മാറിയിരിക്കുന്നു. എല്ലാ പൗരന്മാർക്കും തുല്യതയെന്ന ജനാധിപത്യ ഭരണലക്ഷ്യത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയമാണ് ഇതിനു പിന്നിൽ. തുല്യതക്കു പകരം ഇന്ത്യയിലെ മതന്യൂനപക്ഷത്തിൽ തുടങ്ങി, പാർശ്വവത്കൃത സമൂഹത്തെ അരക്ഷിതാവസ്ഥയിൽ ജീവിക്കാൻ നിർബന്ധിതമാക്കുന്ന സമ്പ്രദായം കൊണ്ടുവരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങൾ ശക്തിമത്തുള്ളതായിരുന്നെങ്കിൽ 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്ത രാഷ്ട്രീയത്തെ കേവല ആദ്യഘട്ടം അവസാനിച്ചു എന്ന് രേഖപ്പെടുത്തുന്നതിനു പകരം എെന്നന്നേക്കുമായി അവസാനിച്ചുവെന്നാക്കുമായിരുന്നു. ജനാധിപത്യവാഴ്ചയുടെ അന്തകനാകാനുള്ള ഇൗ രാഷ്ട്രീയം അന്ത്യലക്ഷ്യത്തിലെത്തിയില്ലെങ്കിലും ദേശീയ മാധ്യമങ്ങളിലെ വലിയൊരു വിഭാഗത്തിന് പ്രോത്സാഹനം പകരുംവിധം പുതിയ ഉയരങ്ങൾ വെട്ടിപ്പിടിക്കുന്നതായി. ഇപ്പോഴതിന് സുപ്രീംകോടതിയും പിന്തുണയായി. കോടതിയുടെ പാകതയില്ലാത്ത ഇൗ നടപടി സംഘ്പരിവാറിന് തങ്ങളുടെ മേലുള്ള ആൾക്കൂട്ടനീതിയെന്ന കളങ്കം കഴുകിക്കളയാനുള്ള അവസരവുമായി. 370ാം വകുപ്പിനെ, കൊലചെയ്യാൻ എങ്ങനെ 370ാം വകുപ്പ് ഉപയോഗപ്പെടുത്തിയെന്ന് കഴിഞ്ഞ ആഗസ്റ്റിൽ ബി.ജെ.പി നേതാക്കൾ വീമ്പുപറഞ്ഞിരുന്നു. ഇനി നീതിയെ കൊലചെയ്യാൻ നിയമം ഉപയോഗപ്പെടുത്താനായിരിക്കും അവർ ലക്ഷ്യമിടുക.
ഒരു സിവിൽ തർക്കത്തിൽ തീർപ്പുകൽപിക്കുക മാത്രമാണ് സുപ്രീംകോടതി ചെയ്തതെന്ന് നമുക്ക് ഭാവിക്കാം. എന്നാൽ, ‘ലോകത്തിലെ പ്രധാന കേസുകളിലൊന്ന്’ എന്ന് ബെഞ്ചിലെ ഒരു ജഡ്ജിതന്നെ വിശേഷിപ്പിച്ച കേസിൽ യാതൊരു ‘സിവിലും’ ഇല്ലെന്നതാണ് യാഥാർഥ്യം. ഇതിലേക്ക് നയിച്ച രാഷ്ട്രീയത്തിൽനിന്ന് തർക്കത്തെ വേർതിരിച്ചുനിർത്താനാവില്ല.
1949നുശേഷം അയോധ്യ നിൽക്കുന്ന ഫൈസാബാദിലെ പ്രാദേശിക കോടതികളിലാണ് ബാബരി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലായി കേസ് നടന്നത്. ലാൽ കൃഷ്ണ അദ്വാനി, അടൽ ബിഹാരി വാജ്പേയി, രാജീവ് ഗാന്ധി എന്നിവർക്കു പുറമെ ഇപ്പോൾ വിസ്മരിക്കപ്പെട്ട വില്ലന്മാരായ വീർ ബഹാദൂർ സിങ്, അരുൺ നെഹ്റു തുടങ്ങിയവരുടെ വിദ്വേഷരാഷ്ട്രീയമാണ് 1980കളിൽ ബാബരി ഭൂമിതർക്കത്തെ ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നത്. 1992 ഡിസംബർ ആറിന് പള്ളി തകർക്കാൻ ബി.ജെ.പി നേതാക്കൾ ഗൂഢാലോചന നടത്തിയപ്പോൾ കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവു കുറ്റകൃത്യത്തിന് മൗനാനുവാദവും നൽകി. ഇന്നത്തെ സുപ്രീംകോടതി ജഡ്ജിമാരുടെ നടപടിയും മറ്റൊന്നല്ല. 27 വർഷത്തിനുശേഷവും പള്ളി പൊളിക്കൽ കേസ് നിലനിൽക്കുന്നു. എല്ലാ തെളിവുകൾ രേഖെപ്പടുത്തിയിട്ടും വാദങ്ങൾ നടത്തിയിട്ടും കേസിെൻറ തീർപ്പ് അനിശ്ചിതത്വത്തിലാണ്. അന്വേഷണ ഏജൻസി ^ദി സെൻട്രൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റിഗേഷൻ-പന്ത് കരുതിക്കൂട്ടി താഴെയിട്ടുവെന്നത് പരസ്യമായ രഹസ്യമാണ്.
1949ൽ അയോധ്യകേസ് പിറവിയെടുത്തതു മുതൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ സർക്കാറുകൾ കേന്ദ്രത്തിൽ അധികാരത്തിൽ വന്നിരുന്നുവെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്ത്യാ ടുഡേയുടെ അഭിമുഖത്തിൽ വിലയിരുത്തിയത് തീർത്തും ശരിയാണ്. പുതിയ ചീഫ് ജസ്റ്റിസായി നാമനിർദേശംചെയ്ത ഉടനെയായിരുന്നു അഭിമുഖം. അയോധ്യയിലെ പക്ഷപാതപരമായ സമീപനം തുറന്നുസമ്മതിക്കുന്ന പാർട്ടിക്ക് അധികാരത്തിലേറിയപ്പോൾ രാജ്യത്ത് എന്തു സംഭവിക്കുമെന്ന് ആശങ്കപ്പെടാൻ ഒേട്ടറെ കാരണങ്ങളാണ് മുന്നിലുള്ളത്. ഇതിനോട് കൂട്ടിച്ചേർത്തു വായിക്കണം കേസ് അതിവേഗത്തിൽ പരിസമാപ്തിയിലെത്തിയെന്നത്. മുസ്ലിം അഭയാർഥികളെ പുറന്തള്ളുന്നതിനു മാത്രമായ പൗരത്വനിയമത്തിന് കരട് ഇതിനകം നമുക്കുണ്ട്. മുസ്ലിം പുരുഷന്മാർ ഭാര്യമാരെ ഒഴിവാക്കുന്നത് കുറ്റകൃത്യമാക്കുന്നതിന് നിയമം പാസാക്കിയിട്ടുണ്ട്. എന്നാൽ, മറ്റു മതങ്ങളിലെ പുരുഷന്മാർക്ക് ഇത് ബാധകമല്ല. ഇരുപക്ഷത്തിനും ജയിക്കാൻ വകയില്ലാത്തവിധമുള്ള വിധിയായിരിക്കും അഞ്ചംഗ ബെഞ്ച് പുറപ്പെടുവിക്കുക എന്നായിരുന്നു നിയമവിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്. ക്ഷേത്രത്തിന് അനുകൂലമായ വിധി സംഘ്പരിവാറിെൻറ ആത്മവിശ്വാസം കൂട്ടാനാണ് വഴിയൊരുക്കുക. ഭരണകക്ഷി -ഗവൺമെൻറ്- ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിർമിക്കാൻ ബാധ്യസ്ഥരാണെന്ന അവസ്ഥ, സംഘ്പരിവാറിന് പദ്ധതി അതിവേഗം പൂർത്തിയാക്കാൻ അവസരമൊരുക്കിയിരിക്കയാണ്. ഉടമസ്ഥാവകാശ തർക്കത്തിലെ കക്ഷികളിലൊന്നായ നിർമോഹി അഖാഡയുടെ ഒരു പ്രതിനിധിയെ ഉൾപ്പെടുത്തി ഒരു ബോർഡിനെ നിയമിക്കാൻ കോടതി ഗവൺമെൻറിനോട് വിധിയിലൂടെ ആവശ്യപ്പെട്ടിരിക്കയാണ്. എന്നാൽ, 1992ൽ പള്ളി പൊളിച്ചതിന് ഉത്തരവാദികളായ സംഘടനകളെയോ വ്യക്തികളെയോ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാൻപോലും കോടതി തയാറായില്ല.
സുന്നി വഖഫ് ബോർഡിെൻറ ആവശ്യം ശരിവെക്കാൻ സാധ്യതയുണ്ടെന്ന് വിധിക്കുമുമ്പ് ഊഹാപോഹം ഉണ്ടായിരുന്നപ്പോൾപോലും അതേ സ്ഥലത്ത് ബാബരി മസ്ജിദ് പുനർനിർമിക്കണമെന്ന ചോദ്യം ഉയർന്നിരുന്നില്ലെന്നതാണ് വാസ്തവം. അവർ വിജയിച്ചിരുന്നെങ്കിൽ ഭൂമിക്കുവേണ്ടിയുള്ള അവകാശവാദം ഉപേക്ഷിക്കാൻ ശക്തമായ സമ്മർദം സുന്നി വഖഫ് ബോർഡിനും മറ്റു വാദികൾക്കും മുന്നിലുണ്ടാകുമായിരുന്നു.സുപ്രീംകോടതിയിൽ അന്തിമവാദത്തിെൻറ അവസാനഘട്ടത്തിൽ വഖഫ് ബോർഡ് ചെയർമാൻ വിവാദമായ ‘മധ്യസ്ഥ’ നിർദേശത്തിൽ ഒപ്പുവെച്ചിരുന്നു. മറ്റൊരു മുസ്ലിം ആരാധനാലയവും ഏറ്റെടുക്കില്ലെന്ന ഉറപ്പിൽ അലഹബാദ് ഹൈകോടതി വിധിക്കെതിരെ നൽകിയ അപ്പീൽ പിൻവലിക്കാമെന്ന കരാറിൽ ഒപ്പിടാനായിരുന്നു അദ്ദേഹം നിർബന്ധിതനായത്. എന്നാൽ, കേസിലെ മറ്റു മുസ്ലിം കക്ഷികൾ എതിരെ രംഗത്തുവന്നു. പ്രധാന ഹിന്ദുപക്ഷവാദി, വിശ്വഹിന്ദു പരിഷത്ത് അത്തരമൊരു കരാറിൽ ഒപ്പുവെക്കില്ലെന്നത് ഉറപ്പായിരുന്നു. ‘‘ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്നായ’’ ബാബരി കേസ് മുന്നോട്ടുതന്നെ പോകുമെന്ന സൂചനയായിരുന്നു വിശ്വഹിന്ദു പരിഷത്തിെൻറ ഇൗ നിലപാട്.
അയോധ്യയിൽ പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ സ്ഥലം നൽകാൻ ഗവൺമെൻറിനോട് സുപ്രീംേകാടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിെൻറ പ്രാധാന്യം കേവലം പള്ളി ലഭിക്കുക എന്നതിലൊതുങ്ങുന്നതല്ലെന്ന് വിസ്മരിക്കുന്നതായി ഇൗ നടപടി. ഇന്ത്യയിലാർക്കെങ്കിലും ഒരു വ്യക്തിയെയോ സമുദായത്തെയോ ഒഴിപ്പിക്കാൻ അക്രമമാർഗം സ്വീകരിക്കാൻ അനുവാദമുണ്ടോ എന്നതാണ് കാതലായ പ്രശ്നം. സങ്കടകരമെന്നു പറയെട്ട, ഇൗ ഒഴിപ്പിക്കലിന് ‘നഷ്ടപരിഹാര’മായ അഞ്ച് ഏക്കർ സ്ഥലം അനുവദിച്ചപ്പോൾ, ഒഴിപ്പിക്കാൻ അക്രമം നടത്തിയവർക്ക് അവർ ചെയ്ത കുറ്റത്തിെൻറ ഗുണഫലം അനുഭവിക്കാനാണ് അവസരമൊരുക്കിയത്. സാധ്യതകളുടെ വിശ്വാസത്തിൽ ഭൂമി ഹിന്ദുപക്ഷത്തിന് നൽകുന്നുവെന്നുള്ള വിലയിരുത്തൽ പരിതാപകരമാണ്. ഹിന്ദുത്വ സംഘടനകൾ അവകാശവാദം ഉന്നയിക്കുന്ന മറ്റു പള്ളികളുടെ കാര്യത്തിലും ഇൗ യുക്തി കടന്നുവന്നുകൂടെന്നില്ല.
ഉടമസ്ഥാവകാശത്തിന് കോടതി കാട്ടിയ പ്രാമുഖ്യവും തീർപ്പിലേക്കുള്ള അതിവേഗവും പേക്ഷ പള്ളി പൊളിക്കൽ കേസിന് വിധിയിൽ ഇടംനൽകാത്തത് എന്തുകൊണ്ടെന്ന സംശയം അവശേഷിപ്പിക്കുന്നു. ഇന്ത്യാ ടുഡേ അഭിമുഖത്തിൽ നിയുക്ത ചീഫ് ജസ്റ്റിസ് സ്ഥലത്തർക്കമെന്നതിനോട് േയാജിക്കുന്നു. കെട്ടിടം പ്രശ്നങ്ങളിലൊന്നാണ്. എന്നാൽ, കെട്ടിടത്തിെൻറ അവശേഷിപ്പുപോലും ഇപ്പോഴില്ലെന്നായിരുന്നു പറയാനുണ്ടായിരുന്നത്.സുപ്രീംകോടതി വിധിയുടെ പ്രധാന ഫലം കൊയ്തതാരാണോ, അവരാണ് പള്ളി പൊളിച്ച കുറ്റകൃത്യത്തിലെ പ്രധാന പ്രതികൾ. അയോധ്യ കേസ് ലോകത്തിലെ പ്രധാന കേസുകളിലൊന്നാണെങ്കിൽ അതിനു കാരണം അതുമായി ബന്ധപ്പെട്ടുണ്ടായ അക്രമമാണ്. ഇൗ കേസ് തീർപ്പുകൽപിച്ചു എന്ന അവകാശവാദം പൊളിക്കൽ ആക്രമണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കാതെ ശരിയാകുമോ?
(‘ദി വയർ’ സ്ഥാപക എഡിറ്ററാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.