ബാബരി കേസ്​: അഖിലേന്ത്യ വ്യക്തിനിയമ ബോർഡ്​ ഹൈകോടതിയിലേക്ക്​

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എൽ.കെ. അദ്വാനി അടക്കം മുഴുവൻ പ്രതികളെയും വെറുതെവിട്ട സി.ബി.ഐ കോടതി വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീല്‍ നല്‍കുമെന്ന്​ അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. സി.ബി.ഐ വിധിയിൽ അപ്പീലിന്​ പോയാലും ഇല്ലെങ്കിലും ബോർഡ്​ ​ൈ​ഹകോടതിയെ സമീപിക്കാൻ​ ശനിയാഴ്​ച നടന്ന വർക്കിങ്​ കമ്മിറ്റി​ യോഗത്തിൽ ​തീരുമാനിച്ചതായി യോഗത്തിന്​ ശേഷം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.

നിരാശജനകമായ ​വിധിയാണുണ്ടായത്​. ഏകീകൃത സിവിൽ കോഡ്​ സംബന്ധിച്ച നീക്കത്തി​െനതിരെ ​ മത സംഘടനകളുടേയും രാഷ്​ട്രീയ പാർട്ടികളുടെയും സമിതി രൂപവത്​കരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. വിധിയിൽ സംതൃപ്​തരല്ലെന്നും ഹൈകോടതിയെ സമീപിക്കുമെന്നും​ ​ ബാബരി മസ്​ജിദ്​ ആക്​ഷൻ കമ്മിറ്റി കൺവീനർ സഫർയാബ്​ ജീലാനി നേരത്തേ വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.