ന്യൂഡല്‍ഹി: എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങി നിരവധി ബി.ജെ.പി, ആര്.എസ്.എസ് നേതാക്കളുടെ നേതൃത്വത്തില്‍ അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രത്യേക കോടതി വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി.
32 പ്രതികള്‍ക്കായി അഭിഭാഷകര്‍ നടത്തിയ അന്തിമവാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് പ്രത്യേക സി.ബി.ഐ ജഡ്ജി എസ്.കെ. യാദവ് ബുധനാഴ്ച വിധിപ്രസ്താവം എഴുതി തുടങ്ങുകയാണെന്ന് ജഡ്ജി വ്യക്തമാക്കുകയും ചെയ്തു.
ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതും ഭൂമിപൂജ നടത്തിയ രാമക്ഷേത്രത്തിനായി ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി അടക്കമുള്ള കര്‍സേവകര്‍ 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതാണ് കേസ്. പള്ളി തകര്‍ത്ത നടപടി ക്രിമിനല്‍ കുറ്റമാണെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി അതിനുശേഷം പ്രതികളായ വിശ്വ ഹിന്ദു പരിഷത്തിനുതന്നെ പള്ളി ഭൂമി ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുകൊടുക്കുകയായിരുന്നു.
എന്നാല്‍, ഇത് ചോദ്യംചെയ്ത് യു.പി.എ സര്‍ക്കാറിെൻറ അവസാന കാലത്ത് സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുകയും ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാെൻറ ബെഞ്ച് അവരെ കേസില്‍ പ്രതി ചേര്‍ക്കുകയുമായിരുന്നു.
ഈ മാസത്തോടെ വിധി പ്രസ്താവം പൂര്‍ത്തിയാക്കാനാണ് ഏറ്റവുമൊടുവില്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. പ്രതികള്‍ക്കെതിരെ 350 സാക്ഷികളെ വിസ്തരിച്ച സി.ബി.ഐ 600 രേഖകളാണ് തെളിവായി ഹാജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.