ന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിർമാണത്തിന് വിട്ടുനൽകിയ നവംബർ ഒമ്പതിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികൾ വ്യാഴാഴ്ച പരിഗണിക്കും. തുറന്ന കോടതിക്ക് പകരം ചേംബറിലായിരിക്കും പരിഗണിക്കുക.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ തലവനും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.എ. നസീർ, സഞ്ജീവ് ഖന്ന എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഹരജികൾ പരിശോധിക്കുക. ബാബരി വിധി പ്രഖ്യാപിച്ച അഞ്ചംഗ ബെഞ്ചിലില്ലാത്ത സഞ്ജീവ് ഖന്ന പുനഃപരിശോധന ബെഞ്ചിലുണ്ട്.
വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് പകരമായാണ് ഖന്ന ബെഞ്ചിലെത്തിയത്. 18 പുനഃപരിശോധന ഹരജികളാണുള്ളത്. ഇതിൽ ഒമ്പതെണ്ണം നേരത്തേയുള്ള നിയമപോരാട്ടത്തിൽ പങ്കാളികളായവരുടേതാണ്. ഭൂമി രാമക്ഷേത്ര നിർമാണത്തിന് വിട്ടുനൽകിയ വിധി പുനഃപരിശോധിക്കാനുള്ളതാണ് ഭൂരിപക്ഷം ഹരജികളെങ്കിലും അഖില ഭാരത ഹിന്ദു മഹാസഭയുടെ ഹരജി പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ ഭൂമി വിട്ടുനൽകിയതിനെതിരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.