ന്യൂഡൽഹി: വിദ്യാഭ്യാസം നേടുകയും പഠിക്കുകയും ചെയ്തവരുടെ അനുമാനങ്ങളെ കോടതിക ്ക് തള്ളാനാവില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് സുന്നി വഖഫ് ബോർഡിനെ ഒാർമിപ്പിച്ചു. അലഹബാദ് ഹൈകോടതി നിയോഗിച്ച പുരാവസ്തു വിദഗ്ധരുടെ റിപ്പോർട്ടിനെ ദുർബലമായ തെളിവായി അവതരിപ്പിച്ച സുന്നി വഖഫ് ബോർഡ് അഭിഭാഷക മീനാക്ഷി അറോറയെ ഖണ്ഡിച്ചാണ് ഹിന്ദുപക്ഷം ഉയർത്തിക്കാണിക്കുന്ന പുരാവസ്തു റിപ്പോർട്ടിനെ തെളിവായി അംഗീകരിക് കുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വെള്ളിയാഴ്ചയും ആവർത്തിച്ചത്.
പുരാവസ്തു വി ദഗ്ധരുടേത് കേവല അഭിപ്രായമായിട്ടല്ല, കോടതി നിയോഗിച്ച കമീഷണറുടെ അഭിപ്രായമായി പരിഗണിക്കണമെന്ന് ജസ്റ്റിസ് അബ്ദുൽ നസീറും മീനാക്ഷി അറോറയോട് ആവശ്യപ്പെട്ടു. ബാബരി ഭൂമിയിൽ ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് കൃത്യമായ തെളിവില്ലാത്തതിനാൽ ഏറ്റവും യുക്തിസഹവും സാധ്യതയുള്ളതുമായ അനുമാനം ഏതാണോ സുപ്രീംകോടതി അതിന് മുൻതൂക്കം കൊടുക്കുമെന്ന് ജസ്റ്റിസ് ബോബ്ഡെ ആവർത്തിച്ചു. ബാബരി ഭൂമിക്ക് താഴെയുണ്ടായിരുന്ന അവശിഷ്ടം ബുദ്ധ, ജൈന ക്ഷേത്രങ്ങളുടേതാകുമെന്ന് അനുമാനിക്കുന്നതിൽനിന്ന് കോടതിയെ തടയുന്നതെന്താണെന്ന് മീനാക്ഷി അറോറ ചോദിച്ചു. അതിന് ജഡ്ജിമാർക്ക് ഉത്തരമില്ലായിരുന്നു.
വിചാരിച്ചപോലെ കേസ് നീങ്ങാത്തതിൽ ചീഫ് ജസ്റ്റിസിന് പരിഭവം
ബാബരി ഭൂമി കേസിൽ തങ്ങൾ വിചാരിച്ച സമയക്രമം അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പരിഭവപ്പെട്ടു. പ്രമാദമായ കേസിൽ താൻ വിരമിക്കും മുമ്പ് വിധി പറയുമെന്നും അന്തിമ വാദം ഒരു ദിവസം േപാലും നീട്ടിവെക്കിെല്ലന്നും പറഞ്ഞതിെൻറ പിറ്റേന്നാണ് ചീഫ് ജസ്റ്റിസ് പരിഭവം പ്രകടിപ്പിച്ചത്. ബാബരി ഭൂമി കേസിെൻറ അന്തിമ വാദത്തിെൻറ 33ാം ദിവസമായിരുന്നു വെള്ളിയാഴ്ച.
താൻ കരുതിയപോലെ വാദം തീർക്കുന്നതിന് ചീഫ് ജസ്റ്റിസ് കോടതിയുടെ സമയക്രമത്തിൽപോലും മാറ്റം വരുത്തി. സാധാരണ നാലു മണി വരെ ഇരിക്കാറുള്ള സുപ്രീംകോടതി ഇതിനായി മാത്രം അഞ്ചു മണിവരെയാക്കി. ഹിന്ദു പക്ഷത്ത് നാല് അഭിഭാഷകർക്ക് പകരം ഒരാളെ മാത്രമേ പ്രതിവാദം നടത്താൻ അനുവദിക്കൂ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
തെൻറ അവസാന പ്രവൃത്തി ദിവസം വരെ നിങ്ങൾ വാദവുമായി പോകുമെന്ന് വ്യാഴാഴ്ച അഭിഭാഷകരെ കുറ്റപ്പെടുത്തിയ ചീഫ് ജസ്റ്റിസ് എന്താണിതെന്ന് അവരോട് ചോദിക്കുകയും ചെയ്തു. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും ദീർഘിച്ച വാദം കേട്ട കേശവാനന്ദ ഭാരതി കേസിെൻറ പകുതി ദിവസങ്ങളാണ് ബാബരി ഭൂമി കേസിെൻറ അന്തിമ വാദത്തിനായി ഇതുവരെയെടുത്തത്. 68 ദിവസം ആ കേസിെൻറ വാദം നീണ്ടിരുന്നു.
13 അംഗ ബെഞ്ചിെൻറ തലവനായിരുന്ന മുൻ ചീഫ് ജസ്റ്റിസ് എസ്.എം സിക്രി തെൻറ അവസാന പ്രവൃത്തി ദിനത്തിൽ കേസിെൻറ വിധി പുറപ്പെടുവിക്കുകയും ചെയ്തു.
ബാബരി മസ്ജിദ് തകർത്ത കേസ്: കല്യാൺ സിങ് കോടതിയിൽ ഹാജരായി
ലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ് സി.ബി.ഐ പ്രത്യേക കോടതിയിൽ ഹാജരായി. ബാബരി മസ്ജിദ് തകർക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ബി.ജെ.പിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയവരും പ്രതികളാണ്. രാജസ്ഥാൻ ഗവർണറായിരുന്ന കല്യാൺ സിങ് പദവി ഒഴിഞ്ഞതിനെ തുടർന്നാണ് വിചാരണക്ക് കളമൊരുങ്ങിയത്.
1992ൽ കല്യാൺ സിങ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ബാബരി മസ്ജിദ് തകർത്തത്. വർഷങ്ങൾക്കുശേഷം അദ്ദേഹം രാജസ്ഥാൻ ഗവർണറായതോടെ ഭരണഘടന പരിരക്ഷയുള്ളതിനാൽ കേസിൽ വിചാരണ സാധ്യമായിരുന്നില്ല. കാലാവധി പൂർത്തിയാക്കിയതോടെ കേസിൽ ഹാജരാകാൻ കോടതി സമൻസ് അയക്കുകയായിരുന്നു. കല്യാൺ സിങ് ഈയിടെ വീണ്ടും ബി.ജെ.പിയിൽ അംഗത്വമെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.