ഭാണ്ഡൂപ്പ് (മുംബൈ): ഭാണ്ഡൂപ്പിലെ ബോംബെ മുനിസിപ്പൽ കോർപറേഷന്റെ (ബി.എം.സി) ജലശുദ്ധീകരണ പ്ലാന്റിൽ നിന്ന് മുതലക്കുഞ്ഞിനെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് മുതലക്കുഞ്ഞിനെ പ്ലാന്റിൽ കണ്ടെത്തുന്നത്.
പ്ലാന്റിൽ നിന്നും വിവരം ലഭിച്ച രക്ഷാപ്രവർത്തകരുടെ സംഘം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ രക്ഷ പ്രവർത്തനത്തിറങ്ങുകയായിരുന്നു. അമാൻ ഖാൻ, ഹസ്മുഖ്, കരൺ മിസ്ത്രി, ജോനാഥൻ ഡിസൂസ, സ്റ്റീവൻ ഡിസൂസ, തത്മയ് ജോഷി എന്നിവടങ്ങിയ സംഘം എത്തിയാണ് ചളിയിൽ പുതഞ്ഞ മുതലക്കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
പ്ലാന്റിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് വറ്റിക്കുകയായിരുന്നുവെന്ന് സൃംഘം അറിയിച്ചു. വനം വകുപ്പ് ഇദ്യോഗസ്ഥരുടെ മേൽ നോട്ടത്തിൽ കുഞ്ഞൻ മുതലയെ തുളസി തടാകത്തിൽ സുരക്ഷിതമായി വിട്ടയച്ചു.
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.