തേസ്പുർ: കാണാതായ വ്യോമസേനയുടെ സുഖോയ്-30 വിമാനത്തിനായുള്ള തെരച്ചിൽ നിർത്തിവെച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് തെരച്ചിൽ താൽകാലികമായി നിർത്തിവെച്ചതെന്ന് അധികൃതർ അറിയച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ കുറിച്ചുള്ള വിവരങ്ങളും ഇതുവരെ ലഭ്യമല്ല.
ചൊവ്വാഴ്ച അസമിലെ തേസ്പുരിൽ ചൈനീസ് അതിർത്തിയിൽ വെച്ചാണ് പരിശീലന പറക്കലിനിടെ വിമാനം കാണാതായത്. അരുണാചല്‍ പ്രദേശിലെ ഡോലാസാങ് മേഖലയിലൂടെ പറക്കുമ്പോൾ വിമാനവുമായുള്ള റഡാർ, റേഡിയോ ബന്ധം നഷ്ടമാവുകയായിരുന്നു. ഉടൻ തന്നെ വിമാനത്തിനായുള്ള തെരച്ചിൽ വ്യോമസേന ആരംഭിച്ചിരുന്നു.
ചൈനാ അതിര്‍ത്തിയില്‍ നിന്നും 172 കിലോമീറ്റര്‍ ദൂരെയാണ് തേസാപൂര്‍ വ്യോമസേനാ താവളം. റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ പോര്‍ വിമാനമാണ് സുഖോയ്-30. വ്യോമസേനക്ക് നഷ്ടമാകുന്ന എട്ടാമത്തെ വിമാനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.