ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ലഗേജ് അലവൻസ് വെട്ടി ചുരുക്കിയതിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിനെ കണ്ടു.
കേരളത്തിലെ പ്രവാസികൾ ഏറെ ആശ്രയിക്കുന്ന ബജറ്റ് എയർലൈൻസായ എയർ ഇന്ത്യ എക്സ്പ്രസ്, യു.എ.ഇ സെക്ടറിലേക്ക് 30 കിലോഗ്രാമായിരുന്നു ലഗേജ് അലവൻസ് ആഗസ്റ്റ് 19 മുതലുള്ള ബുക്കിങ്ങിനായി 20 കിലോഗ്രാമാക്കി കുറച്ചിരിക്കുകയാണെന്ന് അറിയിച്ച സുരേഷ് ഈ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
യു.എ.ഇയിൽ സ്കൂളുകൾ തുറക്കുന്ന സമയമായതിനാൽ, ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് വൻ പ്രതിസന്ധിയുണ്ടാക്കുന്ന ഈ നീക്കം ലാഭ കേന്ദ്രീകൃതവും അപലപനീയവുമാണെന്നും കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.