മുംബൈ: 250ൽ അധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ബജാജ് നിർമാണ യൂനിറ്റ് താൽകാലികമായി അടച്ചിടണമെന്ന ആവശ്യവുമായി തൊഴിലാളികൾ രംഗത്ത്. ഇന്ത്യയിലെ മുൻ നിര മോട്ടോർ ൈബക്ക് കയറ്റുമതി കമ്പനിയാണ് ബജാജ് ഓട്ടോ. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിർമാണം പാതിനിലച്ചിരുന്നു. കൂടുതൽ പേരിലേക്ക് രോഗം പടരുന്ന സാഹചര്യത്തിലാണ് നിർമാണ യൂനിറ്റ് അടച്ചിടണമെന്ന ആവശ്യവുമായി തൊഴിലാളികൾ രംഗത്തെത്തിയത്.
മാർച്ചിൽ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. വൻകിട കമ്പനികൾ ഒഴികെ നിരവധി ചെറുകിട കച്ചവടക്കാരും നിർമാണയൂനിറ്റുകളും പ്രവർത്തനം നിർത്തിവെച്ചു.
ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന ബജാജ് ഓട്ടോ ജീവനക്കാരിൽ രോഗബാധ ഉയർന്നിട്ടും അടച്ചിടാൻ തയാറായിരുന്നില്ല.
വൈറസിനൊപ്പം ജീവിക്കുകയാണ് വേണ്ടതെന്നും ജോലി നിർത്തിവെക്കില്ലെന്നും ജോലിക്കെത്താത്തവർക്ക് ശമ്പളം നൽകില്ലെന്നും ജീവനക്കാർക്ക് കമ്പനി കത്തയച്ചിരുന്നു. എന്നാൽ രോഗഭീതി മൂലം ജീവനക്കാർ ജോലിക്ക് വരാൻ മടിക്കുകയാണെന്നും ധാരാളംപേർ അവധിയെടുക്കുകയും ചെയ്യുകയാണെന്ന് ബജാജ് ഓട്ടോ വർക്കേഴ്സ് തൊഴിലാളി യൂനിയൻ പ്രസിഡൻറ് തെങ്കഡെ ബാജിറാവു പറഞ്ഞു.
ജൂൺ 26 വരെ കമ്പനിയിലെ 8000േത്താളം ജീവനക്കാരിൽ 140 പേർക്ക് രോഗം സ്ഥിരീകരിച്ചതായും രണ്ടുപേർ മരിച്ചതായും കമ്പനി അറിയിച്ചിരുന്നു. എങ്കിലും താൽകാലികമായി ഫാക്ടറി അടച്ചിടാൻ കമ്പനി തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.