മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ പ്രതിദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ബക്രീദിന് ബലിയറുക്കാനുള്ള ആടിനെ വാങ്ങാനും വിൽക്കാനും ഓൺലൈൻ സംവിധാനം ഒരുക്കാൻ പദ്ധതി.മന്ത്രി അസ്ലം ഷെയ്ക്കാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിലവിൽ ആഘോഷങ്ങൾ നടത്താൻ അനുമതിയില്ല. ബക്രീദിന്‍റെ ഭാഗമായുള്ള ‘ഖുർബാനി’ (ആടിനെ ബലിയറുക്കുന്നത്)ക്കും അനുമതി നൽകിയിരുന്നില്ല. വരാനിരിക്കുന്ന ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗനിർദ്ദേശം ഉടൻ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡിയോണർ പോലോത്ത സംസ്ഥാനത്തെ വലിയ മാർക്കുകളൊന്നും ഇതുവരെ തുറന്നിട്ടില്ല. രണ്ടേമുക്കാൽ ലക്ഷത്തോളം പേർക്കാണ് നിലവിൽ മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. 10928 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.