രാജസ്ഥാനിൽ ബാലറ്റ്​ യൂണിറ്റ്​ റോഡിൽ; രണ്ട്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ

ജയ്​പൂർ: രാജസ്ഥാനിലെ ബാരൻ ജില്ലയിൽ ബാലറ്റ്​ യൂണിറ്റ്​ ദേശീയപാതയിൽ ഉപേക്ഷിച്ച നിലയിൽ​ കണ്ടെത്തി. കിഷ്​ൻഗഞ്ച ്​ ​മണ്ഡലത്തിലെ ബാലറ്റ്​ യുണിറ്റാണ്​ ഹൈവേയോരത്ത്​ നിന്ന്​ കണ്ടെത്തിയത്​. സംഭവുമായി ബന്ധപ്പെട്ട്​ രണ്ട്​ ഉദ ്യോഗസ്ഥരെ തെരഞ്ഞെടുപ്പ്​ കമീഷൻ സസ്​പെൻഡ്​ ചെയ്​തു.

അബ്​ദുൾ റാഷീഖ്​, പത്​വാരി നവാൽസിങ്​ എന്നിവരെയാണ്​ അടിയന്തരമായി സസ്​പെൻഡ്​ ചെയ്​തത്​. ബാരൻ ജില്ലയിലെ ഷഹബാദ്​ മേഖലയിൽ നിന്നാണ്​ ബാലറ്റ്​ യൂണിറ്റ്​ കണ്ടെത്തിയത്​. സംഭവത്തിൽ വിശദമായ അന്വേഷണത്തിന്​ കമീഷൻ ഉത്തരവിട്ടിട്ടുണ്ട്​. ബാലറ്റ്​ യൂണിറ്റ്​ വഴിയിൽ കിടക്കുന്നതി​​​​െൻറ വീഡിയോ പുറത്ത്​ വന്നതോടെയാണ്​ സംഭവം വിവാദമായത്​.

ബി.ജെ.പി സ്ഥാനാർഥിയുടെ വീട്ടിലേക്ക്​ റിസർവ്​ വോട്ടിങ്​ യന്ത്രവുമായി എത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥനെ കമീഷൻ വെള്ളിയാഴ്​ച സസ്​പെൻഡ്​ ചെയ്​തിരുന്നു. മധ്യപ്രദേശ്​ തെരഞ്ഞെടുപ്പിലും വോട്ടിങ്​ യ​ന്ത്രങ്ങളുമായി ബന്ധപ്പെട്ട്​ വ്യാപക ​ക്രമക്കേടുകൾ നടന്നതായി ആരോപണമുണ്ടായിരുന്നു.

Tags:    
News Summary - Ballot Unit Found on Rajasthan Road Hours-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.