നിരോധനം പരിഹാരമല്ലെന്ന് സീതാറാം യെച്ചൂരി; ആർ.എസ്.എസിനെ നിരോധിച്ചിട്ട് ഫലമുണ്ടായില്ല

ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ നിരോധനം കൊണ്ട് പരിഹരിക്കാൻ കഴിയില്ലെന്ന് സി.പി.എം ജനറൽ ​സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര സർക്കാർ പോപുലർ ഫ്രണ്ടിനെ നിരോധിച്ച നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അക്രമങ്ങൾ കൂടി കണക്കിലെടുത്താണ് നിരോധനമെന്നാണ് പറയുന്നത്. ആർ.എസ്.എസിനെ മൂന്നു തവണ നിരോധിച്ചിട്ടും ഫലമുണ്ടായില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒരു വശത്ത് ആർ.എസ്.എസ് ആണ്. ആർ.എസ്.എസ് അക്രമം അവസാനിപ്പിച്ചാൽ കേരളത്തിലെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നത് ആരായാലും രാഷ്ട്രീയപരമായി ഒറ്റപ്പെടുത്തണം.

മതപരമായ ചേരിതിരിവ് ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട യെച്ചൂരി എല്ലാ വിധ തീവ്രവാദ പ്രവർത്തനങ്ങളെയും സി.പി.എം എതിർക്കുന്നുവെന്നും അറിയിച്ചു. 

Tags:    
News Summary - ban is not a solution says Sitaram Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.