ന്യൂഡൽഹി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും (പി.എഫ്.ഐ) അതിന്റെ അനുബന്ധ സംഘടനകൾക്കും മേൽ ഏർപ്പെടുത്തിയ അഞ്ച് വർഷത്തെ നിരോധനത്തെ അപലപിച്ച് ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഉവൈസി. ചില വ്യക്തികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് സംഘടനയെ തന്നെ കുറ്റപ്പെടുത്തുന്നതും നിരോധിക്കുന്നതും ന്യായമല്ല എന്നും അദ്ദേഹം പറഞ്ഞു.
പി.എഫ്.ഐയുടെ രീതികളെ താൻ എല്ലായ്‌പ്പോഴും എതിർത്തിരുന്നെങ്കിലും സംഘടനക്കെതിരായ ക്രൂരവും അപകടകരവുമായ നിരോധനത്തെ പിന്തുണക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ എല്ലായ്‌പ്പോഴും പി.എഫ്.ഐയുടെ സമീപനത്തെ എതിർക്കുകയും ജനാധിപത്യ സമീപനത്തെ പിന്തുണക്കുകയും ചെയ്യുമെങ്കിലും, പി.എഫ്.ഐയുടെ ഈ നിരോധനത്തെ പിന്തുണക്കാൻ കഴിയില്ല' -അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായം തുറന്നുപറയാൻ ആഗ്രഹിക്കുന്ന ഏതൊരു മുസ്ലീമിനും ഇത് വിലക്ക് ആണെന്നും ഉവൈസി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.