ബംഗളൂരു: പ്രളയക്കെടുതിയിലായ കേരളത്തിലെ ദുരിതബാധിതർക്കുള്ള സഹായമെത്തിക്കാൻ സൗജന്യ കാർഗോ സർവിസുമായി ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവിസില്ലാത്തതിനാൽ കേരളത്തിലേക്കുള്ള അവശ്യവസ്തുക്കൾ കോയമ്പത്തൂർ വിമാനത്താവളത്തിലേക്കും തിരുവനന്തപുരം വിമാനത്താവളത്തിലേക്കും ബംഗളൂരുവിൽനിന്ന് എത്തിച്ചു നൽകാനാണ് തീരുമാനം.
കോൺഫെഡറേഷൻ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രീസിെൻറ യുവജനവിഭാഗമായ യങ് ഇന്ത്യൻസിെൻറ അഭ്യർഥന പ്രകാരം, ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവള സി.ഇ.ഒയും മലയാളിയുമായ ഹരി കെ. മാരാർ മുൻൈകയെടുത്താണ് സൗജന്യ കാർഗോ സംവിധാനം ഏർപ്പെടുത്തിയത്.
ആദ്യഘട്ടത്തിൽ സ്വരൂപിച്ച അവശ്യവസ്തുക്കൾ വെള്ളിയാഴ്ച കോയമ്പത്തൂരിലേക്ക് വിമാനമാർഗം അയച്ചിരുന്നു. ശനി, ഞായർ ദിവസങ്ങളിലായി തിരുവനന്തപുരത്തേക്കും കോയമ്പത്തൂരിലേക്കും കൂടുതൽ ചരക്കുകൾ അയക്കും. ഇവിടെനിന്ന് ട്രക്കുകളിൽ ഇവ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കും.
സഹായസാമഗ്രികൾക്ക് റെയിൽവേ സൗജന്യം
ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ സൗജന്യമായി കൊണ്ടുപോകുന്നതിന് റെയിൽവേയുടെ അനുമതി. രാജ്യത്ത് എവിടെനിന്നും സർക്കാർ, സർക്കാർ ഏജൻസികൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവർ മുഖേനയുള്ള സഹായ സാധനങ്ങൾ സൗജന്യമായി കൊണ്ടുപോകാമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.