ബാംഗ്ലൂർ: വിവിധ ബാങ്കുകളിൽ നിന്നായി 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്ല്യയുടെയും യുനൈറ്റഡ് ബ്രെവറീസിെൻറയും 159 സ്വത്തുവകകൾ തിരിച്ചറിഞ്ഞതായി ബാംഗ്ലൂർ പൊലീസ്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മുഖേന ഡൽഹിയിലെ പട്യാല ഹൗസ് കോടതി മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മറ്റ് സ്വത്തുവകകൾ തിരിച്ചറിയുന്നതിനായി ബാംഗ്ലൂർ പൊലീസ് കോടതിയോട് കൂടുതൽ സമയം തേടി.
മല്ല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സ്വത്തുവകകൾ കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ജൂൺ 22ന് ഹരജി സമർപ്പിച്ചിരുന്നു. ഇത് ഫയലിൽ സ്വീകരിച്ച കോടതി മല്ല്യയോട് ആഗസ്റ്റ് 27ന് ഹാജരാവണമെന്ന് കാണിച്ച് ജൂൺ 30ന് സമൻസ് അയച്ചിരുന്നു.
ബാങ്ക് വായ്പ തിരിച്ചടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകൾ നടന്നാൽ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും മല്ല്യ തെൻറ ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.