ജമ്മു -കശ്മീരിൽ വീണ്ടും തീവ്രവാദി അക്രണം: ബാങ്ക് ജീവനക്കാരൻ വെടിയേറ്റുമരിച്ചു

ശ്രീനഗർ: ജമ്മു-കശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് ബാങ്ക് മാനേജർ മരിച്ചു. ഇലഖാഹി ദെഹാതി ബാങ്ക് മാനേജരായ രാജസ്ഥാൻ സ്വദേശി വിജയ കുമാറാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കുൽഗാമിലെ അരേഹ് മോഹൻപോറ ബ്രാഞ്ചിലാണ് സംഭവം.

വെടിയേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

രണ്ട് ദിവസങ്ങൾക്കുമുൻപ് കുൽഗാമിൽ സ്കൂൾ അധ്യാപിക സാമ്പ നിവാസിയായ രജനി ബാല (36) തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. മെയ് 25ന് ടി.വി ആർട്ടിസ്റ്റ് അമ്രീൻ ഭട്ടും സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു.

നേരത്തെ ഗവൺമെന്‍റ് ഉദ്യോഗസ്ഥനായ രാഹുൽ ഭട്ട് ബുദ്ഗാമിലെ താഹ്സിൽ ഓഫീസിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത് ഏറെ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരുന്നു.

കഴിഞ്ഞമാസം മാത്രം തീവ്രവാദികളുടെ അക്രമണത്തിൽ എഴ് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ലഫ്. ഗവർണർക്കെതിരെയും പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു.

Tags:    
News Summary - Bank manager from Rajasthan shot dead in Jammu and Kashmir's Kulgam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.