സർജറിയിൽ 14കാരന്റെ വയറിനുള്ളിൽ കണ്ടെത്തിയത് ബാറ്ററി അടക്കം 65 വസ്തുക്കള്‍

ന്യൂഡൽഹി: ഡൽഹിയിൽ ശസ്ത്രക്രിയയ്ക്കിടെ പതിനാലുകാരന്റെ വയറ്റിൽ നിന്ന് ബാറ്ററികൾ, ചെയ്നുകൾ, ബ്ലേഡ്, സ്‌ക്രൂ തുടങ്ങി 65 ഓളം സാധനങ്ങൾ കണ്ടെടുത്തു. അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയകൊടുവിൽ കുട്ടി മരിച്ചു.

കഴിഞ്ഞ ഒക്ടോബർ 28നായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ഹാത്രസ് സ്വദേശി ആദിത്യ ശർമയാണ് മരിച്ചത്. ഒക്ടോബർ 13 ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് സി. ടി സ്കാനിങ്ങിലൂടെ മൂക്കിലെ തടസം കണ്ടെത്തി നീക്കം ചെയ്തു. എന്നാൽ വീണ്ടും ശ്വാസതടസവും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ ശാസ്ത്രക്രിയയിലാണ് 65 ഓളം സാധനങ്ങൾ കണ്ടെടുത്തത്. സാധനങ്ങൾ കുട്ടി മുൻപ് വിഴുങ്ങിയതാകാനാണ് സാധ്യതെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം.

Tags:    
News Summary - batteries-razor-blade-fragments-screws-14-year-old-hathras-boy-dies-after-65-metal-objects-removed-from-stomach-in-complex-surgery-in-delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.