ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമീഷൻ. ഇന്ത്യൻ സ ൈന്യത്തെ മോദി സേനയെന്ന വിശേഷിപ്പിച്ച യോഗി ആദിത്യനാഥിൻെറ പ്രസ്താവനക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമീഷൻ രംഗ ത്തെത്തിയത്. ഭാവിയിൽ പ്രസ്താവനകളിൽ ജാഗ്രത പുലർത്തണമെന്ന് കമീഷൻ യോഗി ആദിത്യനാഥിനെ താക്കീത് ചെയ്തു.
ഞായറാഴ്ച ഗാസിയബാദിൽ നടന്ന റാലിക്കിടെയായിരുന്നു യോഗി ആദിത്യനാഥിൻെറ വിവാദ പരാമർശം. കോൺഗ്രസ് തീവ്രവാദികൾക്ക് ബിരിയാണി നൽകുേമ്പാൾ മോദി സേന അവർക്ക് ബുള്ളറ്റുകളും ബോംബുകളുമാണ് നൽകുന്നതെന്നായിരുന്നു യോഗിയുടെ പ്രസ്താവന. പാകിസ്താനിൽ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെ മുൻ നിർത്തിയായിരുന്നു പരാമർശം.
നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിൻെറ ന്യായ് പദ്ധതിയെ വിമർശിച്ചതാണ് രാജീവ് കുമാറിന് വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.