ജോൻപുർ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ജോൻപുർ ജില്ലയിൽ സ്ത്രീകളെ മർദിക്കുന് ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ സമാജ്വാദി പാർട്ടി എം.എൽ.എയുടെ സഹോദരനടക്കം അഞ്ചുപേർ അറസ്റ്റിൽ. സമാജ്വാദി പാർട്ടി എം.എൽ.എയും മുൻ മന്ത്രിയുമാ യ ജഗദീഷ് സോനേകറിെൻറ സഹോദരൻ ദീപ്ചന്ദ് സോനേകറും നാലുപേരുമാണ് പിടിയിലായ തെന്ന് പൊലീസ് സൂപ്രണ്ട് ദിനേശ് പാൽ സിങ് അറിയിച്ചു.
ദീപ്ചന്ദിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സമാജ്വാദി പാർട്ടി ജില്ല പ്രസിഡൻറ് ലാൽ ബഹാദൂർ യാദവ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് സൂപ്രണ്ട് ദിനേശ് പാൽ സിങ് പറഞ്ഞു. സദർ സർക്കിൾ ഒാഫിസർ വിനയ് കുമാർ ദ്വിവേദിക്കാണ് അന്വേഷണ ചുമതല. കേസെടുക്കുന്നതിൽ അമാന്തം കാണിച്ച നാല് പൊലീസുകാരെ സ്ഥലംമാറ്റുകയും ചെയ്തു.
സറായ് ഖാജ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രാജേഷ് യാദവ്, സബ് ഇൻസ്പെക്ടർമാരായ ജഗദീഷ് യാദവ്, കൗശലേന്ദ്ര ദുബെ, പ്രഭു ദയാൽ എന്നിവർക്കാണ് സ്ഥലംമാറ്റം. ഇൗമാസം 14ന് ജോൻപുർ ജില്ലയിലെ കാകോർ ഗഹാന ഗ്രാമത്തിൽ ഭൂമി തർക്കത്തെ തുടർന്നാണ് ദീപ്ചന്ദ് സോനേകറും സംഘവും സ്ത്രീകളെ മർദിച്ചത്.
തങ്ങളുടെ സ്ഥലത്തുകൂടി ദീപ്ചന്ദ് ബലംപ്രയോഗിച്ച് വഴിവെട്ടാൻ ശ്രമിച്ചതിനെ എതിർത്ത സ്ത്രീകളെയാണ് മർദിച്ചത്. ഇതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.