ബംഗളൂരു: മംഗളൂരു തൊക്കോട്ട് ഒാലപേട്ടിൽ മൂന്ന് ബീഫ് വിൽപന ശാലകൾക്ക് തീയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൊക്കോട്ട് വിദോഭ നഗർ സ്വദേശി നാഗരാജ് (39) ആണ് പിടിയിലായത്. ബീഫ് കൂടുതൽ ചോദിച്ചത് നൽകാതിരുന്നതിലുള്ള വൈരാഗ്യം കാരണം നാഗരാജ് പിന്നീടെത്തി കടകൾക്ക് തീയിടുകയായിരുന്നെന്ന് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ പറഞ്ഞു.
ഇറച്ചി പതിവായി വാങ്ങുന്ന ഇയാൾ 300 രൂപക്ക് ബീഫ് വാങ്ങിയതായും അൽപം കൂടുതൽ ചോദിച്ചപ്പോൾ കടക്കാരൻ നൽകാതെ പരിഹസിച്ചതായും പൊലീസ് പറയുന്നു. സുഹൃത്തായ ലത്തീഫിെൻറ വീട്ടിൽ താമസിക്കുന്ന നാഗരാജ് ഇത് പാകം െചയ്തുകഴിച്ചു. പരിഹസിച്ചതിലുള്ള ദേഷ്യം കാരണം ജനുവരി എട്ടിന് രാത്രിയോടെ മണ്ണെണ്ണയുമായെത്തി ഇയാൾ കടക്ക് തീയിടുകയായിരുന്നുവത്രെ. സംഭവത്തിന് ശേഷം വീട്ടിൽ തിരിെച്ചത്തിയ ഇയാൾ മാതാവിനോട് നടന്ന സംഭവങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതിയെ പൊലീസ് സംഘം വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
പുനർനിർമാണ പ്രവൃത്തി നടക്കുന്ന തൊക്കോട്ട് മാർക്കറ്റിന് മുന്നിൽ കെട്ടിയ മൂന്ന് താൽക്കാലിക ഷെഡുകളാണ് കത്തിനശിച്ചത്. തീവെക്കപ്പെട്ട ഇറച്ചി വിൽപന സ്റ്റാളുകൾ അനധികൃതമാെണന്ന് ചൂണ്ടിക്കാട്ടി ബജ്റങ്ദളും വി.എച്ച്.പിയും ഉള്ളാൾ നഗരസഭ അധികൃതർക്ക് ജനുവരി ഏഴിന് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.