'ഹലോ മൈ ഫ്രണ്ട്', ഉച്ചകോടിക്കിടെ മോദിയെ അഭിവാദ്യം ചെയ്ത് ലക്സംബർഗ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ലക്‌സംബര്‍ഗ് പ്രധാനമന്ത്രി സേവ്യര്‍ ബെറ്റലും തമ്മിൽ ഉച്ചകോടി നടത്തി. വെര്‍ച്വലായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കോവിഡ് ഭീതിക്കിടയിൽ ഇന്ത്യ-ലക്സംബർഗ് പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും വീണ്ടെടുപ്പിന് ഗുണം ചെയ്യും. ജനാധിപത്യത്തിലുള്ള നമ്മുടെ ഉഭയകക്ഷി വിശ്വാസം, സ്വാതന്ത്ര്യം, പരസ്പര ബന്ധത്തെയും പങ്കാളിത്തത്തെയും ശക്തിപ്പെടുത്തുന്നെന്നും മോദി പറഞ്ഞു.

സേവ്യർ ബെറ്റെൽ മോദിയെ 'ഹലോ മൈ ഫ്രണ്ട്' എന്ന് അഭിവാദ്യം ചെയ്താണ് സംസാരം ആരംഭിച്ചത്. 'കൊറോണയെ നേരിടാൻ കാര്യക്ഷമമായി ഇടപെട്ടതിന് മോദിയെ അഭിനന്ദിക്കുന്നു. ഇരുരാജ്യബന്ധവും പരസ്പര സഹകരണത്തോടെ ദൃഢമായ ബന്ധം നിലനിർത്തി മുന്നോട്ട് പോവും' - അദ്ദേഹം പറഞ്ഞു.

മോദിയും സേവ്യര്‍ ബെറ്റലും നേരത്തെ മൂന്ന് സന്ദര്‍ഭങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും രണ്ടു പതിറ്റാണ്ടുകള്‍ക്കിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ ഉച്ചകോടിയാണിത്. ലക്സംബർഗിലെ ഗ്രാൻഡ് ഡ്യൂക്ക് ഹെൻറിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. കോവിഡ് കാരണം ഏപ്രിലിൽ ഗ്രാൻഡ് ഡ്യൂക്കിന്‍റെ ഇന്ത്യ സന്ദർശനം റദ്ദാക്കിയിരുന്നു.

ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ, കോവിഡാനന്തരം പരസ്പര സഹവര്‍ത്തിത്വം കൂടുതല്‍ ദൃഢമാക്കൽ, ആഗോളവിഷയങ്ങളില്‍ ഇരുരാഷ്ട്രങ്ങളും പുലര്‍ത്തുന്ന കാഴ്ചപ്പാടുകൾ എന്നിവ ഉച്ചകോടി ചർച്ച ചെയ്തു.

Tags:    
News Summary - Belief in democracy, rule of law, freedom strengthens India-Luxembourg partnership: PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.