ന്യൂഡൽഹി: പശ്ചിമബംഗാൾ എല്ലായ്പ്പോഴും ഇന്ത്യക്കായി പുതു വഴിതെളിച്ചിട്ടുണ്ടെന്ന് രാജ്യത്തിെൻറ ചരിത്രം പരിശോധിക്കുേമ്പാൾ മനസിലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിൽ നിന്നുള്ള നിരവധി മഹാരഥൻമാരും രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിൽ നിസ്തുലമായ സംഭാവനകൾ നൽകി. ബംഗാളിനൊപ്പം നിന്ന് ദുർഗാ പൂജ ആഘോഷങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും മോദി പറഞ്ഞു. വെർച്വൽ പരിപാടിയിലൂടെ സാൾട്ട് ലേക്കിലെ പൂജാ പന്തൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരിക്കിടെയാണ് പൂജ ആഘോഷങ്ങൾ നടക്കുന്നത്. ഭക്തർക്ക് നിരവധി നിയന്ത്രണങ്ങളുണ്ട്. ആരാധനക്കെത്തുന്നവരുടെ എണ്ണം കുറവാണെങ്കിലും ഭക്തിയും ഐശ്യര്യവുമെല്ലാം പഴയതുപോലെ നിലനിൽക്കും. ആഘോഷങ്ങൾക്കിടയിലും ഭക്തർ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യണമെന്ന് മോദി പറഞ്ഞു.
ദുർഗാ പൂജ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തത്സമയ വെർച്വൽ പരിപാടിയിലൂടെ ബംഗാളിലെ 294 മണ്ഡലങ്ങളിലെയും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. സംസ്ഥാനത്തൊട്ടാകെയുള്ള 78,000 തെരഞ്ഞെടുപ്പ് ബൂത്തുകളും പ്രദേശത്ത് മോദിയുടെ പ്രസംഗം കാണുന്നതിനായി ടി.വി സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.