ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ സെക്സ് റാക്കറ്റ്; 11 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ സെക്സ് റാക്കറ്റ്. ഹൗറയിലെ ഹോട്ടൽ കേന്ദ്രീകരിച്ചാണ് സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് സബ്യസാചി ഘോഷ് ഉൾപ്പടെയുള്ള 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പടെ ആറ് ഇരകളെ ഹോട്ടലിൽ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തു.

അറസ്റ്റ് സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നതോടെ സഹോദരിമാരെയല്ല, അവരെ ചൂഷണം ചെയ്യുന്നവരെയാണ് ബി.ജെ.പി സംരക്ഷിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സന്ദേശ്ഖലി വിവാദത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ ബി.ജെ.പി വിമർശനം ശക്തമാക്കുന്നതിനിടെയാണ് അവരുടെ നേതാവ് തന്നെ സെക്സ് റാക്കറ്റ് നടത്തിയതിന് പിടിയിലാവുന്നത്.

ബി.ജെ.പിയുടെ വനിത നേതാക്കൾ പശ്ചിമബംഗാൾ സർക്കാറിനുമേൽ വിഷയത്തിൽ കൂടുതൽ സമ്മർദം ചെലുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പ്രദേശത്തേക്ക് പ്രതിപക്ഷ നേതാക്കൾക്ക് തൃണമൂൽ കോൺഗ്രസ് സന്ദർശനാനുമതി നിഷേധിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനിടെയിലാണ് ബി.ജെ.പിക്ക് കുരുക്കായി പുതിയ വിവാദം.

Tags:    
News Summary - Bengal BJP leader arrested for running prostitution racket amid Sandeshkhali row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.