കൊൽക്കത്ത: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബാംഗാളിൽ ആകെയുള്ള 42സീറ്റുകളിൽ 12എണ്ണത്തിൽ വനിത സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ ബി.ജെ.പിയുടെ നീക്കം. ദേശീയതലത്തിൽ 33 ശതമാനം സ്ത്രീകളെ മത്സരിപ്പിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും 42 ലോക്സഭ സീറ്റുകളിൽ 14എണ്ണത്തിലെങ്കിലും വനിതകളെ നാമനിർദേശം ചെയ്യാൻ കഴിയുമെങ്കിൽ നല്ലതായിരിക്കുമെന്നും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അറിയിച്ചു. അങ്ങനെ സംഭവിച്ചില്ലെങ്കിലും 12 ലോക്സഭ സീറ്റുകളിൽ വനിത സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി.
2019ൽ അഞ്ച് വനിത സ്‍ഥാനാർഥികളെയാണ് പശ്ചിമബാംഗാളിൽ ബി.ജെ.പി ലോക്സഭയിലേക്ക് മത്സരിപ്പിച്ചത്.അതിൽ രണ്ടുപേർ തെരഞ്ഞെടുക്കപ്പെട്ടു. നടി ലോക്കറ്റ് ചാറ്റർജിയും ദേബശ്രീ ചൗധരിയുമാണ് ലോക്സഭ എം.പിമാരായത്.
ദേബശ്രീ ചൗധരി 2019 മെയ് മുതൽ 2021 ജൂലൈ വരെ വനിതാ ശിശു വികസന സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്ഥാനാർഥികളെ നിർണയിക്കാൻ സമയമുണ്ടെന്നും വനിതകളെ നിർത്തുക എന്നത് എല്ലായ്പ്പോഴും ബി.ജെ.പിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.