മമതയെ വിമർശിച്ചതിന് ബംഗാൾ കോൺഗ്രസ് വക്താവ് അറസ്റ്റിൽ

കൊൽകത്ത: മമത ബാനർജിക്കെതിരെ വിമർശനം നടത്തിയതിന് പശ്ചിമ ബംഗാൾ കോൺഗ്രസ് വക്താവ് കൗസ്തവ് ബാഗ്ചി അറസ്റ്റിൽ. ബാഗ്ചിയെ അദ്ദേഹത്തിന്‍റെ വീട്ടിൽനിന്ന് ശനിയാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബാരക്പൂരിലെ വീട്ടിൽ പുലർച്ചെ 3.30ഓടെയാണ് ബുർതോല സ്റ്റേഷനിലെ വൻസംഘം പൊലീസ് എത്തിയത്. പൊലീസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം അരങ്ങേറി.

സാഗർദിഗി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ വിജയത്തിനുശേഷം പശ്ചിമ ബംഗാൾ പി.സി.സി പ്രസിഡന്‍റ് അധീർ രഞ്ജൻ ചൗധിരിയെ മമതാ ബാനർജി വ്യക്തിപരമായി വിമർശിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബാഗ്ചി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ബുർതോല സ്റ്റേഷനിൽ ബാഗ്ചിക്കെതിരെ പരാതി ലഭിച്ചത്. പരാതിയിൽ പൊലീസ് നടപടിയെടുക്കുകയായിരുന്നെന്നാണ് വിശദീകരണം.

Tags:    
News Summary - Bengal Congress Spokesperson Arrested For Remarks Against Mamata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.