കൊൽക്കത്ത: ബംഗാൾ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഗവർണർ ഇറങ്ങിപ്പോയി. ബി.ജെ.പി അംഗങ്ങളുടെ ബഹളത്തെ തുടർന്നാണ് ഗവർണർ ജഗ്ദീപ് ധൻകർ പ്രസംഗം നിർത്തിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങൾക്കെതിരെ നയപ്രഖ്യാപനത്തിൽ പരാമർശമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ ബഹളം.
കേവലം നാലുമിനിറ്റോളം പ്രസംഗിച്ചപ്പോഴേക്കും പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമായി ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങി. ഇതോടെ ഗവർണർ പ്രസംഗത്തിെൻറ പകർപ്പ് സഭയുടെ മേശപ്പുറത്ത് വെച്ച് വേദിവിട്ടു. സ്പീക്കർ ബിമാൻ ബാനർജിയും മുഖ്യമന്ത്രി മമത ബാനർജിയും അദ്ദേഹത്തെ അനുഗമിച്ച് വാഹനത്തിൽ കയറ്റി. രണ്ടുമണിക്ക് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയ ഗവർണർ 2.04ന് അവസാനിപ്പിച്ചു.
ഗവർണറുടെ ഇറങ്ങിപ്പോക്കിനെ തുടർന്ന് നിർത്തി െവച്ച നിയമസഭ 3.30ന് പുനരാരംഭിച്ചു. സർക്കാർ നൽകിയ നയപ്രഖ്യാപന പ്രസംഗം പൂർണമായി ഗവർണർ വായിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളെ കുറിച്ച് പ്രസംഗത്തിൽ പരാമർശിക്കാത്തതിനാൽ മറ്റു ഗത്യന്തരമില്ലാത്തതിനാലാണ് സഭയിൽ പ്രതിഷേധിച്ചതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിഷേധം ഗവർണർക്കെതിരെയല്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ പല വിഷയങ്ങളിലായുള്ള അസ്വാരസ്യം മൂന്നുവർഷമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.