കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ കൊൽക്കത്ത സ്വദേശി നിപ ലക്ഷണങ്ങളോടെ ആശുപത്രിയിൽ

കൊൽക്കത്ത: കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ കൊൽക്കത്ത സ്വദേശിയെ നിപ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളത്തിൽ അതിഥി തൊഴിലാളിയായി ജോലി ചെയ്തിരുന്ന ബർദ്വാൻ ജില്ലയിൽ നിന്നുള്ള ആളെ കടുത്ത പനിയും ഛർദ്ദിയും തൊണ്ടയിലെ അണുബാധയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്തശേഷം മടങ്ങിയെത്തിയതിനാൽ ഡോക്ടമാരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ് ഇയാൾ. അണുബാധ സ്ഥിരീകരിക്കാൻ ആവശ്യമായ പരിശോധനകൾ ഇനിയും നടത്താനുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

കടുത്ത പനിയെ തുടർന്ന് ഇയാൾ ആദ്യം എറണാകുളത്ത് ചികിത്സ തേടിയിരുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു

Tags:    
News Summary - Bengal man who returned from Kerala admitted to Calcutta hospital with Nipah symptoms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-03 01:56 GMT