ന്യൂഡൽഹി: 97.1 കോടി കടന്ന് കുതിച്ച് രാജ്യത്തെ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം. ജൂൺ അവസാനം 96.96 കോടിയായിരുന്ന ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം സെപ്റ്റംബർ അവസാനത്തോടെ 97.15 കോടിയായി ഉയർന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കുകൾ വ്യക്തമാക്കുന്നു. 0.20 ശതമാനമാണ് ത്രൈമാസിക വളർച്ചനിരക്ക്.
വയർലെസ് സേവനത്തിന് വിവിധ മൊബൈൽ സേവനദാതാക്കളുടെ ആളൊന്നിനുള്ള ശരാശരി പ്രതിമാസ വരുമാനം (എ.ആർ.പി.യു) ഈ കാലയളവിൽ 157.45 രൂപയിൽനിന്ന് 9.60 ശതമാനം ഉയർന്ന് 172.57 രൂപയായി. ട്രായ് ഡേറ്റ പ്രകാരം, വാർഷിക അടിസ്ഥാനത്തിൽ, മൊബൈൽ സേവനദാതാക്കളുടെ പ്രതിമാസ എ.ആർ.പി.യുവിൽ 15.31 ശതമാനം വർധന രേഖപ്പെടുത്തി. 2024 സെപ്റ്റംബറിലെ കണക്കനുസരിച്ച് പ്രീ പെയ്ഡ് വിഭാഗത്തിൽ പ്രതിമാസ എ.ആർ.പി.യു 171 രൂപയും പോസ്റ്റ്പെയ്ഡ് വിഭാഗത്തിന് 190.67 രൂപയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.