സുവേന്ദു അധികാരി

"ബംഗാൾ എന്നാൽ രക്തം": മമതയുടെ ബിസിനസ് ഉച്ചകോടിയെ വിമർശിച്ച് സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്ന ആഗോള ബിസിനസ് ഉച്ചകോടിക്കെതിരെ വിമർശനവുമായി ബി.ജെ.പി നേതാവും ബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. ബംഗാൾ എന്നാൽ ബിസിനസാണെന്ന് ലോകത്തെ കാണിച്ച് കൊടുത്ത് കൂടുതൽ ബിസിനസ് അവസരങ്ങൾ സംസ്ഥാനത്ത് കൊണ്ടുവരാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. എന്നാൽ ഇതിന് വിപരീതമായ കാര്യങ്ങളാണ് ബംഗാളിൽ നടക്കുന്നതെന്ന് അധികാരി ആരോപിച്ചു.

വ്യവസായങ്ങളുടെ ആഗോള കേന്ദ്രമായി ബംഗാളിനെ വികസിപ്പിക്കാനുള്ള തന്ത്രം ആവിഷ്കരിച്ച മുഖ്യമന്ത്രി മമത ബാനർജിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സിൻഡിക്കേറ്റ് രാജാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും വ്യവസായങ്ങൾക്ക് തഴച്ചുവളരാൻ ഇവിടെ ഇടമില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ഇത് ബിസിനസിനുള്ള ബംഗാൾ അല്ല, ബംഗാളെന്നാൽ രക്തമാണെന്നും അദ്ദേഹം ആരോപിച്ചു. ഉച്ചകോടിയിൽ പ്രതിപക്ഷത്തെ ക്ഷണിച്ചിരുന്നോയെന്ന ചോദ്യത്തിന്, ക്ഷണിക്കേണ്ട ആവശ്യം സർക്കാരിനില്ലെന്നും ഇത് മുഖ്യമന്ത്രിയുടെ കുടുംബത്തിന് വേണ്ടി നടത്തുന്ന ഉച്ചകോടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബുധനാഴ്ച കൊൽക്കത്തയിലെ ബിസ്വ ബംഗ്ലാ കൺവെൻഷൻ സെന്ററിലാണ് രണ്ട് ദിവസത്തെ ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടി ആരംഭിച്ചത്.

Tags:    
News Summary - "Bengal Means Blood": BJP Leader Slams Mamata Banerjee Over Business Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.