അഖിൽ ഗിരി

വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ ബംഗാൾ മന്ത്രി രാജിവച്ചു

കൊൽക്കത്ത: വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത പശ്ചിമ ബംഗാൾ മന്ത്രി അഖിൽ ഗിരി രാജിവച്ചു. പാർട്ടിയുടെ സമ്മർദത്തെത്തുടർന്ന് രാജിവച്ച അഖിൽ ഗിരി ഉപയോഗിച്ച വാക്കുകളിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥക്കാണ് തെറ്റുപറ്റിയതെന്ന് പറഞ്ഞു.

ജില്ലാ ഫോറസ്റ്റ് ഉദ്യോഗസ്ഥയായ മനീഷ ഷാവിനെ മർദിക്കുമെന്ന് അഖിൽ ഗിരി ഭീഷണിപ്പെടുത്തുന്ന വിഡിയോ വൈറലായിരുന്നു. ഇത് തൃണമൂൽ കോൺഗ്രസിനെതിരായ വിമർശനത്തിന് കാരണമായി. അനധികൃത കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് വനിത ഉദ്യോഗസ്ഥയെ അഖിൽ ഗിരി ഭീഷണിപ്പെടുത്തിയത്.

തൃണമൂൽ കോൺഗ്രസ് അഖിൽ ഗിരിയോട് രാജി സമർപ്പിക്കാനും ഉദ്യോഗസ്ഥയോട് മാപ്പ് പറയാനും ആവശ്യപ്പെട്ടു. എന്നാൽ രാജിവെക്കുമെന്നും മാപ്പ് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി മാപ്പ് പറയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അഖിൽ ഗിരി മാധ്യമങ്ങളോട് പറഞ്ഞത്.

Tags:    
News Summary - Bengal minister resigns amid row over threatening officer, says 'no apologies'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.