ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട രണ്ട് പ്രതികളുടെ ചിത്രങ്ങള്‍ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പുറത്തുവിട്ടു. പ്രതികളായ അബ്ദുള്‍ മതീന്‍ അഹമ്മദ് ത്വാഹ, മുസാവിര്‍ ഹുസൈന്‍ ഷാസിബ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. കേസിലെ മുഖ്യ പ്രതി മുസമ്മില്‍ ഷെരീഫിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇത്.
അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ നടന്ന റെയ്ഡിനൊടുവിലായിരുന്നു മുസമ്മിൽ ഷെരീഫ് എന്നയാൾ ഇന്ന് അറസ്റ്റിലായത്. കർണാടകയിലെ 12, തമിഴ്‌നാട്ടിലെ 5, ഉത്തർപ്രദേശിലെ ഒരു സ്ഥലത്തുമായിരുന്നു എൻ.ഐ.എ പരിശോധന നടത്തിയത്.
പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികള്‍ വ്യാജ ആദാര്‍ കാർഡും ഡ്രൈവിങ് ലൈസന്‍സും ഉപയോഗിക്കുന്നുണ്ടെന്നും എ.എന്‍.ഐ അറിയിച്ചിട്ടുണ്ട്. കഫേയില്‍ സ്‌ഫോടക വസ്തുവായ ഐ.ഇ.ഡി പതിപ്പിച്ചത് മുസാവിര്‍ ഹുസൈന്‍ ആണെന്നും അഹമ്മദ് ത്വാഹ ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണെന്നും എ.എന്‍.ഐ പറഞ്ഞു.
മാർച്ച് ഒന്നിനാണ് ബ്രൂക്ക്ഫീൽഡ് ഏരിയയിലെ ഇന്റർനാഷണൽ ടെക്‌നോളജി പാർക്ക് ലിമിറ്റഡ് റോഡിലെ രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. സ്ഫോടനം നടത്തുന്നതിന് രണ്ടുമാസം മുൻപ് പ്രതികൾ അയൽ സംസ്ഥാനങ്ങളിലാണ് താമസിച്ചിരുന്നതെന്ന് അന്വേഷണ സംഘം നേരത്തെ പറഞ്ഞിരുന്നു.
സംഭവത്തില്‍ പ്രിവന്‍ഷന്‍ ആക്ട് അടക്കം ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ടൈമര്‍ ഘടിപ്പിച്ച ഐ.ഇ.ഡി ഉപകരണമാണ് സ്‌ഫോടനത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.