ബംഗളൂരു: വിവാഹമോചന കേസിൽ സ്വന്തം അമ്മയും ഭാര്യയുെട പക്ഷം ചേർന്നതോടെ യുവാവിനെതിരെ കോടതിവിധി. 60 ദിവസത്തിനകം ഭാര്യക്ക് നാലു കോടി രൂപ ജീവനാംശം നൽകാനാണ് മുൻ കർണാടക മന്ത്രി എസ്.ആർ. കാശപ്പനവറുടെ മകൻ ദേവാനന്ദ് ശിവശങ്കരപ്പ കാശപ്പനവറിനോട് കുടുംബകോടതി ആവശ്യപ്പെട്ടത്.
കോടതിയിൽ ദേവാനന്ദിെൻറ മാതാവും മരുമകളുടെ പക്ഷം ചേരുകയായിരുന്നു. നാലുവർഷം നീണ്ട വിവാഹം റദ്ദാക്കണമെന്നും ജീവനാംശമായി 4.85 കോടി നൽകണമെന്നും ആവശ്യപ്പെട്ട് ദേവാനന്ദിെൻറ ഭാര്യ 2015ലാണ് ഹരജി നൽകിയത്. 2012 ഫെബ്രുവരി 12 മുതൽ ദമ്പതികൾ പിരിഞ്ഞുകഴിയുകയാണെന്ന് നിരീക്ഷിച്ച കോടതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ഹരജിക്കാരിയുടെ ശ്രമങ്ങളുമായി ഭർത്താവ് സഹകരിച്ചില്ലെന്നും വ്യക്തമാക്കി. 1955ലെ ഹിന്ദുവിവാഹ നിയമമനുസരിച്ച് വിവാഹമോചനത്തിന് ഹരജി നൽകുന്നതിന് രണ്ടുവർഷം മുേമ്പ ബന്ധം ഉപേക്ഷിക്കപ്പെട്ടിട്ടുെണ്ടങ്കിൽ വിവാഹമോചനത്തിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
കൂടാതെ യുവതിയുമായി വിവാഹബന്ധത്തിലായിരിക്കുേമ്പാൾതന്നെ മകന് വേറെ ഭാര്യയും കുഞ്ഞുമുള്ളതായി ദേവാനന്ദിെൻറ അമ്മ കോടതിക്കുമുന്നിൽ മൊഴിനൽകിയതായും കോടതി കൂട്ടിച്ചേർത്തു. മകൻ മറ്റൊരു യുവതിയെ വിവാഹം കഴിച്ചത് കുടുംബാംഗങ്ങളുടെ എതിർപ്പ് വകവെക്കാതെയാണെന്നും ഭർത്താവെന്ന നിലയിൽ ഹരജിക്കാരിയോടുള്ള കർത്തവ്യങ്ങളൊന്നും നിറവേറ്റിയില്ലെന്നും ഹരജിക്കാരിയുടെ മുത്തശ്ശി കൂടിയായ, ദേവാനന്ദിെൻറ അമ്മ മൊഴിനൽകി. തെൻറ മകന് സ്വന്തമായി ധാരാളം ഭൂമിയുണ്ടെന്നും ബിസിനസ് നടത്തുന്നുണ്ടെന്നും ധാരാളം പണം ൈകയിലുണ്ടെന്നും ഒരു കോടിയിലേറെ രൂപ വിലയുള്ള മേഴ്സിഡസ് ബെൻസ് സ്വന്തമായുണ്ടെന്നും അവർ പറഞ്ഞു.
നോട്ടീസ് നൽകിയിട്ടും ദേവാനന്ദ് കോടതിക്കുമുന്നിൽ ഹാജരായിരുന്നില്ല. 2011ലാണ് പരാതിക്കാരി അമ്മാവൻകൂടിയായ ദേവാനന്ദിനെ വിവാഹം ചെയ്തത്. കുറച്ചുനാൾക്കകം ഭർത്താവിെൻറ പെരുമാറ്റത്തിൽ മാറ്റമുണ്ടാകുകയായിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ പിതാവിെൻറ ആഗ്രഹപ്രകാരമാണ് വിവാഹം ചെയ്തതെന്ന് ദേവാനന്ദ് പറഞ്ഞുവെന്നും യുവതി പരാതിയിൽ പറയുന്നു. ജൂലൈ 24നാണ് കേസിൽ കോടതി വിധിപറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.