നിയന്ത്രണം വിട്ട കാർ മറിഞ്ഞത് നാല് തവണ; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി - VIDEO

രാജസ്ഥാൻ : രാജസ്ഥാനിലെ ബിക്കാനിറിൽ അപകടത്തിനിടെ കാർ തലകീഴായി മറിഞ്ഞത് നാല് തവണ. വെള്ളിയാഴ്ചയാണ് സംഭവം. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന 5 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

വളവിൽവെച്ച് അമിതവേഗതയിൽ വന്നതാണ് കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. പിന്നാലെ സമീപത്തെ ഷോറൂമിന് മുന്നിൽ തലകീഴായെത്തി കാർ പതിക്കുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം തകർന്ന നിലയിലാണ്. കാർ മറിയാൻ പോകുന്നത് മനസിലാക്കിയ ഡ്രൈവർ ആദ്യം പുറത്തേക്ക് ചാടിയെന്ന് പൊലീസ് വ്യകത്മാക്കി.

Tags:    
News Summary - The out-of-control car overturned four times The passengers were miraculously saved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.