ബംഗളൂരു: അധോലോക നേതാവ് രവി പൂജാരിയുടെ സഹായിയും പബ് ഉടമയുമായ മനീഷ് ഷെട്ടി (45) ബംഗളൂരുവിൽ വെടിയേറ്റു മരിച്ചു. ചിക്കമഗളൂരുവിലെ കൊപ്പ സ്വദേശിയായ മനീഷിനെ വ്യാഴാഴ്ച രാത്രി ഒമ്പതോടെ ബ്രിഗേഡ് റോഡിലെ ഇയാളുടെ ഉടമസ്ഥതയിലുള്ള ഡ്യൂയറ്റ് ബാറിന് മുന്നിൽവെച്ചാണ് ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ചശേഷം കൊലപ്പെടുത്തിയത്.
2006ൽ ബാനസ് വാടിയിലെ ചെമ്മണൂർ ജ്വല്ലറിയിലുണ്ടായ കവർച്ചയിലെ മുഖ്യപ്രതിയാണ് മനീഷ് ഷെട്ടിയെന്നും മറ്റു നിരവധി കവർച്ച കേസുകളിലും ഇയാൾക്ക് പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. ഗുണ്ടാസംഘത്തിലെ എതിരാളികൾ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി ഒമ്പതോടെ ബൈക്കിലെത്തിയ അക്രമികൾ ബാറിന് പുറത്തിറങ്ങിയ മനീഷിനെ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചശേഷം വെടിവെക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. മനീഷിനെ ഉടൻ തന്നെ മല്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹെൽമറ്റ് ധരിച്ചാണ് അക്രമിസംഘം എത്തിയത്. ഇതിനാൽ മുഖം വ്യക്തമായില്ലെന്ന് പബ് ജീവനക്കാർ പൊലീസിൽ മൊഴി നൽകി. മാരകായുധം ഉപയോഗിച്ച് ആദ്യം മനീഷിെൻറ തലയിൽ വെട്ടിപ്പരിക്കേൽപിച്ച ശേഷമാണ് നിറയൊഴിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് രവി പൂജാരിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കുന്നത്. കൊല്ലപ്പെട്ട മനീഷ് ഷെട്ടി മുമ്പ് നിരവധി തവണ മുംബൈയിൽ ഉൾപ്പെടെ ജയിൽവാസം അനുവഭവിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ രവി പൂജാരിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുബൈ, മംഗളൂരു എന്നിവിടങ്ങളിലായി ഇയാളുടെ പേരിൽ ക്രിമിനൽ കേസുണ്ട്. ചെമണൂർ ജ്വല്ലറി മോഷണത്തിന് പുറമെ ഹൈദരാബാദ് ടാറ്റ പേൾസ് മോഷണം, ബെളഗാവി ബാങ്കിലെ കവർച്ച എന്നിവയിലും ഇയാൾ പ്രതിയായിരുന്നു. കവർച്ച സംഘത്തിലെ ശത്രുക്കളാകാം കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സിറ്റി ക്രൈംബ്രാഞ്ചും ബംഗളൂരു പൊലീസ് െസൻട്രൽ ഡിവിഷനും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്. ഒമ്പതംഗ സംഘത്തെയും നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.