വ്യാജ പ്രചരണം; ആജ്​തക്​ ചാനലിനും അവതാരകൻ സുധീർ ചൗധരിക്കുമെതിരേ കേസെടുത്ത്​ ബംഗളൂരു പൊലീസ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ പ​ദ്ധ​തി​ സംബന്ധിച്ച് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ വാ​ർ​ത്ത ന​ൽ​കി​യ ആ​ജ് ത​ക് ചാ​നലിനും അവതാരകൻ സുധീർ ചൗധരിക്കുമെതിരേ കേസെടുത്ത് ബംഗളൂരു പൊലീസ്​.​ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ മൂ​ന്നു ല​ക്ഷം രൂ​പ വ​രെ സ​ബ്സി​ഡി ന​ൽ​കു​ന്ന ന്യൂ​ന​പ​ക്ഷ, പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള പ​ദ്ധ​തി​യി​ൽ ഹി​ന്ദു​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നാ​ണ് ചാ​ന​ൽ വാ​ർ​ത്ത ന​ൽ​കി​യ​ത്.

ചൊവ്വാഴ്ച രാത്രി വൈകി ശേഷാദ്രിപുരം പൊലീസ് ഫയൽ ചെയ്ത എഫ്‌ഐആറിൽ ഐപിസി സെക്ഷൻ 505 (പൊതു ജനദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകൾ), 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നതും മുൻവിധിയുള്ള പ്രവൃത്തികൾ ചെയ്യുന്നതും) എന്നിവ പ്രകാരമാണ്​ കേസെടുത്തിരിക്കുന്നത്​. കർണാടക ന്യൂനപക്ഷ വികസന കോർപ്പറേഷനിലെ (കെഎംഡിസി) അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശിവകുമാർ.എസ് ആണ് പരാതിക്കാരൻ.

ഹിന്ദുക്കളെ ഒഴിവാക്കി മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കും മാത്രമാണ് കർണാടക സാമ്പത്തിക സബ്‌സിഡി നൽകുന്നതെന്നാണ്​ ആജ് തക്കിലെ ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന തന്റെ പ്രൈം-ടൈം ഷോയിൽ ചൗധരി പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു. 'ന്യൂനപക്ഷ പ്രീണനം' എന്നാണ് ചൗധരി പദ്ധതിയെ വിളിച്ചത്. സെപ്തംബർ 11-നാണ് ഷോ സംപ്രേക്ഷണം ചെയ്തത്. ആജ് തക്കിൽ കൺസൾട്ടിങ്​ എഡിറ്ററാണ് സുധീർ ചൗധരി.

പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ന്യൂ​ന​പ​ക്ഷ വ​കു​പ്പ് ന​ൽ​കി​യ പ​ത്ര​പ​ര​സ്യം പ്ര​ദ​ർ​ശി​പ്പി​ച്ച ചാ​ന​ൽ, ഹി​ന്ദു​ക്ക​ളെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​ത് വി​വേ​ച​ന​മാ​ണെ​ന്നാ​ണ് ആ​രോ​പി​ച്ച​ത്. എ​ന്നാ​ൽ, എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ‘ഐ​രാ​വ​ത’ എ​ന്ന പേ​രി​ൽ ഇ​തേ പ​ദ്ധ​തി ക​ർ​ണാ​ട​ക​യി​ൽ നി​ല​വി​ലു​ണ്ട്. ഇ​തേ കു​റി​ച്ച് വാ​ർ​ത്ത​യി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല. ഒ​രേ പ​ദ്ധ​തി ന്യൂ​ന​പ​ക്ഷ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ, ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​ക്ക് കീ​ഴി​ലാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് അ​ത​ത് കോ​ർ​പ​റേ​ഷ​നു​ക​ളും ടെ​ണ്ട​ർ ക്ഷ​ണി​ച്ച​താ​യും സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ ന്യൂ​ന​പ​ക്ഷ, പ​ട്ടി​ക ജാ​തി-​പ​ട്ടി​ക വ​ർ​ഗ, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ‘സ്വാ​വ​ലം​ബി സാ​ര​ഥി’ പ​ദ്ധ​തി​ക്കാ​യി തു​ക​യും വ​ക​യി​രു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, ന്യൂ​ന​പ​ക്ഷ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ന​ൽ​കി​യ പ​ത്ര​പ​ര​സ്യം മാ​ത്രം കാ​ണി​ച്ച ആ​ജ് ത​ക് അ​വ​താ​ര​ക​നാ​യ സു​ധീ​ർ ചൗ​ധ​രി, ഈ ​പ​ദ്ധ​തി ഹി​ന്ദു​ക്ക​ൾ​ക്കു​ള്ള​ത​ല്ലെ​ന്നാ​ണ് പ​രാ​മ​ർ​ശി​ച്ച​ത്.

‘നി​ങ്ങ​ൾ പാ​വ​ങ്ങ​ളാ​ണെ​ങ്കി​ലും ഹി​ന്ദു​ക്ക​ളാ​ണെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് സ​ബ്സി​ഡി കി​ട്ടി​ല്ല. മു​സ്‍ലിം, സി​ക്ക്, ബു​ദ്ധ മ​ത​ക്കാ​ർ​ക്ക് വാ​ഹ​നം വാ​ഹ​നം വാ​ങ്ങാ​ൻ സ​ബ്സി​ഡി ല​ഭി​ക്കും’- സു​ധീ​ർ ചൗ​ധ​രി വാ​ർ​ത്താ​വ​ത​ര​ണ​ത്തി​ൽ പ​റ​ഞ്ഞു. ഇ​തേ വാ​ദം പ​ല ബി.​ജെ.​പി നേ​താ​ക്ക​ളും ഉ​ന്ന​യി​ച്ചി​രു​ന്നു. പ്ര​സ്തു​ത പ​ദ്ധ​തി ഹി​ന്ദു​ക്ക​ൾ​ക്ക് ല​ഭ്യ​മ​ല്ലെ​ന്ന് പ്ര​ച​രി​പ്പി​ച്ച​തി​ലൂ​ടെ പ​ദ്ധ​തി​യെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​ൻ ആ​ജ്ത​ക് ചാ​ന​ലി​ന്റെ സു​ധീ​ർ ചൗ​ധ​രി ശ്ര​മി​ച്ച​താ​യി മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Bengaluru police book Sudhir Chaudhary, Aaj Tak for 'fake news'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.