കശ്മീരിലെ പോളിങ് സ്റ്റേഷനിൽ വോട്ടു ചെയ്യാനെത്തിയ വനിതകളുടെ നിര (ട്വിറ്റർ ചിത്രം)

ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പിൽ 58.85 ശതമാനം പോളിങ്

ശ്രീനഗർ: ജമ്മു കശ്മീരിൽ പത്തുവർഷത്തിനിടെ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പിൽ 58.85 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടിങ് വൈകിട്ട് ആറ് വരെ തുടർന്നു. കിഷ്ത്വാർ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് - 77.23 ശതമാനം. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ പുൽവാമയിൽ 43.87 ശതമാനം പേരാണ് ബൂത്തുകളിലെത്തിയത്.

ആദ്യഘട്ടത്തിൽ 24 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ആകെ 90 മണ്ഡലങ്ങളാണുള്ളത്. അനന്തനാഗ് - 54.17, ദോഡ - 69.33, കിഷ്ത്വാർ - 77.23, കുൽഗാം - 59.62, പുൽവാമ - 43.87, റാംബൻ -67.71, ഷോപിയൻ - 53.64 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ആറ് മണി വരെയുള്ള പോളിങ് ശതമാനം.

പിർപാഞ്ചൽ പർവത നിരക്ക്‌ ഇരുവശത്തുമുള്ള ഏഴുജില്ലകളിലാണ്‌ ഇന്ന് വോട്ടെടുപ്പ് നടന്ന 24 മണ്ഡലവും. ഒമ്പത്‌ വനിത സ്ഥാനാർഥികളടക്കം 219 പേരാണ്‌ ജനവിധി തേടുന്നത്‌. 90പേർ സ്വതന്ത്ര സ്ഥാനാർഥികളാണ്‌. 23.27 ലക്ഷമാണ്‌ വോട്ടർമാർ. ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കിയതിന്‌ ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്.

മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കശ്‌മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്‌റ്റംബര്‍ 25ന് രണ്ടാം ഘട്ടവും ഒക്‌ടോബര്‍ ഒന്നിന് മൂന്നാം ഘട്ട വോട്ടെടുപ്പും നടക്കും. ഒക്‌ടോബർ എട്ടിനാണ് ഫലപ്രഖ്യാപനം.

Tags:    
News Summary - Jammu Kashmir assembly election 2024: Voter turnout stands at 58.85%; Kishtwar sees highest, Pulwama lowes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.