ബംഗളുരു: അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റ് പങ്കുവെച്ച കൗമാരക്കാരന്‍ അറസ്റ്റില്‍. ബംഗുളുരു സൈബര്‍ ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുനീതിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ സംസ്ഥാനം മുഴുവൻ ദുഖം ആചരരിച്ചുകൊണ്ടിരിക്കെ അസ്വാഭാവികമായ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾക്കൊപ്പം കമന്‍റിടുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
സുഹൃത്തിനൊപ്പം ബിയർ ബോട്ടിൽ പിടിച്ചു നിൽക്കുന്ന ചിത്രങ്ങളും അതിനൊപ്പമുള്ല കമന്‍റുമാണ് ആരാധകരിൽ രോഷം ഉണർത്തിയത്. സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ പോസ്റ്റ് വൈറലായി. ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ബെംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്ത് ട്വിറ്ററിലിട്ടിരുന്നു.
പുനീത് രാജ്കുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലായി മദ്യവില്‍പ്പന നിരോധിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ സംഭവം. നിരവധി ആളുകളാണ് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യമുന്നയിച്ചത്. സോഷ്യല്‍മീഡിയയില്‍ രോഷപ്രകടനവുമായി ആരാധകര്‍ രംഗത്തെത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.