എ.ടി.എമ്മില്‍ നിറക്കാനുള്ള പണം കടത്തിയ സംഭവം: വാൻ കണ്ടെത്തി

ബംഗളൂരു: നഗരത്തിലെ എ.ടി.എമ്മുകളില്‍ നിറക്കാനുള്ള പണവുമായി ഡ്രൈവർ കടത്തികൊണ്ടുപോയ വാൻ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ വസന്ത നഗർ ഏരിയയിലാണ്​ വാൻ കണ്ടെത്തിയത്​. വാനിൽ 45 ലക്ഷം രൂപയും സുരക്ഷക്കായി ഉപയോഗിക്കുന്ന തോക്കുമാണ്​ ഉണ്ടായിരുന്നത്​. വാഹനത്തിൽ ജി.പി.എസ്​ ​ട്രാക്കിങ്​ സംവിധാനം ഉണ്ടായിരുന്നില്ല.

ബുധനാഴ്​ച ഉച്ചയോടെ ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മുകളില്‍ നിറക്കാനുള്ള ഒരു കോടി 37 ലക്ഷം രൂപയുമായെത്തിയ വാനുമായി ഡ്രൈവർ മുങ്ങുകയായിരുന്നു.  പുറംകരാര്‍ കമ്പനി ജീവനക്കാരനായ ഡൊമിനിക് എന്നയാളാണ് പണവുമായി കടന്നുകളഞ്ഞത്​. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം വെസ്​റ്റ്​ ബംഗളൂരു ഡി.സി.പിയുടെ നേതൃത്വത്തിൽ തുടരുകയാണ്​.  
 
ബുധനാഴ്ച ഉച്ചക്ക് 2.10ന് ബംഗളൂരു കെ.ജി റോഡിലാണ് സംഭവം നടന്നത്​. വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ സമീപത്തെ ബാങ്കില്‍നിന്ന് പണം ശേഖരിക്കാന്‍ പോയ സമയത്താണ് ഇയാള്‍ വാഹനവുമായി രക്ഷപ്പെട്ടത്. ‘ലോഗികാഷ്’ എന്ന പുറംകരാര്‍ ഏജന്‍സി കരാര്‍ അടിസ്ഥാനത്തിലാണ് ഡ്രൈവറായി ഡൊമിനിക്കിനെ നിയമിച്ചതെന്ന് ഡി.സി.പി എം.എന്‍. അനുചേത് പറഞ്ഞു.

രാവിലെ നഗരത്തിലെ ബാങ്കിന്‍െറ രണ്ടു ബ്രാഞ്ചുകളില്‍നിന്ന് ശേഖരിച്ച പണമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറെ പിടികൂടാനായി വെസ്റ്റ് ഡിവിഷന്‍ പൊലീസ് നാലു പ്രത്യേക സംഘങ്ങള്‍ക്ക് രൂപംനല്‍കിയിട്ടുണ്ട്. 100, 2000 രൂപയുടെ പുതിയ നോട്ടുകളാണ് വാഹനത്തിലുണ്ടായിരുന്നത്. കമ്പനിയുടെ സുരക്ഷാവീഴ്ചയാണ് പണം നഷ്ടപ്പെടുന്നതിന് ഇടയാക്കിയത്. പ്രദേശത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുകയാണ്.

Tags:    
News Summary - Bengaluru's Stolen Cash Van Found Abandoned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.