മ​ദ്യ​ശാ​ല നി​യ​ന്ത്ര​ണം: ​കോ​ട​തി ഉ​ത്ത​ര​വ്​ മ​റി​ക​ട​ക്കാ​ൻ  പാ​ത​ക​ളു​ടെ പേ​രു​മാ​റ്റ​ൽ വ്യാ​പ​കം

ന്യൂഡൽഹി: ദേശീയ, സംസ്ഥാന പാതകളിൽ  മദ്യശാലകൾക്ക് സുപ്രീംകോടതി ഏർപ്പെടുത്തിയ  നിയന്ത്രണം മറികടക്കാൻ സംസ്ഥാനങ്ങൾ കുറുക്കുവഴി തേടുന്നു. ഇതി​െൻറ ഭാഗമായി പല സംസ്ഥാനങ്ങളും തങ്ങളുടെ മേഖലയിലൂടെ കടന്നുപോകുന്ന പാതകളുടെ പേരുകൾ മാറ്റി. മഹാരാഷ്ട്ര, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ അവരുടെ സംസ്ഥാന പാതകൾ ജില്ല, മുനിസിപ്പാലിറ്റി റോഡുകളാക്കി മാറ്റി. 

പെെട്ടന്നുള്ള ഇൗ പേരുമാറ്റത്തി​െൻറ കാരണം  ഇൗ സംസ്ഥാനങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും അത് സുപ്രീംകോടതി വിധി മറികടക്കുകയാണെന്ന് വ്യക്തം. 
സംസ്ഥാനത്തെ മൂന്ന് മുനിസിപ്പൽ കോർപറേഷനുകളിലൂടെ കടന്നുപോകുന്ന പാതകളെയെല്ലാം തദ്ദേശ റോഡുകളാക്കാനുള്ള നിർദേശം അംഗീകരിച്ചാണ് മഹാരാഷ്ട്ര കോടതി വിധി മറികടന്നിരിക്കുന്നത്. ഹിമാചലിൽ 16 സംസ്ഥാന പാതകൾ ജില്ല പാതകളാക്കി മാറ്റി. 

പശ്ചിമ ബംഗാളിൽ 275 കിേലാമീറ്റർ സംസ്ഥാന പാതയും ഇനി പുതിയ പേരിൽ അറിയപ്പെടും. സമാനമായ രീതിയാണ് ഉത്തരാഖണ്ഡ് സർക്കാറും കൈക്കൊണ്ടത്.
 ഇതേ മാതൃകയിൽതന്നെ കോടതിവിധിയെ മറികടക്കാനുള്ള ശ്രമത്തിലാണ് മറ്റു സംസ്ഥാനങ്ങളും.

Tags:    
News Summary - bevco government changing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.