ദൗസ (രാജസ്ഥാൻ): കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ 100 ദിവസം പിന്നിടുകയാണ്. രാജസ്ഥാനിലെ ദൗസയിലുടെയാണ് നിലവിൽ പദയാത്ര പര്യടനം നടത്തുന്നത്. അതിനിടെ, രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് പര്യടനം ആരംഭിച്ച ജോഡോ യാത്രയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പങ്കാളിയായി.
'വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക' എന്ന മുദ്രാവാക്യം ഉയർത്തിയാണ് സെപ്റ്റംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് രാഹുൽ ഗാന്ധി ജോഡോ യാത്ര ആരംഭിച്ചത്. എട്ടാമത്തെ സംസ്ഥനത്തിലൂടെ കടന്നു പോകുന്ന പദയാത്രക്ക് 737 കിലോമീറ്റർ കൂടി ബാക്കിയുണ്ട് കശ്മീരിലെത്താൻ.
കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യം എല്ലാ മേഖലയിലും വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. 150 ദിവസങ്ങൾ കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ 3570 കിലോമീറ്റർ സഞ്ചരിച്ച് ജമ്മു കശ്മീരിൽ യാത്ര സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.