ധാക്ക: ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം ഭാഗികമായി വെട്ടിച്ചുരുക്കി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പവർ. വൈദ്യുതി വിതരണം പകുതിയായാണ് അദാനി കുറച്ചിരിക്കുന്നത്. 846 മില്യൺ ഡോളറിന്റെ ബില്ലടക്കാത്തതിനെ തുടർന്നാണ് അദാനിയുടെ നടപടി. ദ ഡെയ്ലി സ്റ്റാറാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ബംഗാദേശ് പവർഗ്രിഡിന്റെ കണക്ക് പകരം വ്യാഴാഴ്ച രാത്രി മുതലാണ് അദാനി വൈദ്യുതി വിതരണത്തിൽ കുറവ് വരുത്തിയിരിക്കുന്നത്. ഇതുമൂലം 1600 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ബംഗ്ലാദേശിനുണ്ടാവും. എന്നാൽ, പൂർണമായും വൈദ്യുതി വിതരണം വിച്ഛേദിച്ചിട്ടില്ലെന്നത് ബംഗ്ലാദേശിന് ആശ്വാസകരമാണ്.
നേരെ വൈദ്യുതി കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് അദാനി പവർ ബംഗ്ലാദേശ് പവർ ഡെവലപ്മെന്റ് ബോർഡിന് കത്തയച്ചിരുന്നു. ഒക്ടോബർ 27നാണ് അദാനി ഇത്തരമൊരു കത്തയച്ചത്. തുടർന്ന് ഒക്ടോബർ 31 മുതൽ വൈദ്യുതി വിതരണം നിർത്തിവെക്കുകയായിരുന്നു.
നേരത്തെ ബംഗ്ലാദേശിന് നൽകുന്ന വൈദ്യുതിയുടെ നിരക്ക് അദാനി ഉയർത്തിയിരുന്നു. ആഴ്ചയിൽ 22 മില്യൺ ഡോളറിന്റെ വർധനയാണ് വരുത്തിയിരിക്കുന്നത്. ഇതിനിടെ ബംഗ്ലാദേശിന് വായ്പ നൽകാനുള്ള കൃഷി ബാങ്കിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. കുടിശ്ശിക തിരിച്ചടക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിനും അദാനി ഗ്രൂപ്പ് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.