സൽമാൻ ഖാന്റെ വീടിനു നേരെ വെടി​വെപ്പു കേസ്: ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയെ വിട്ടുകിട്ടാൻ മുംബൈ പോലീസ് ശ്രമം തുടങ്ങി

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയെ വിട്ടുകിട്ടുന്നതിനുള്ള രേഖകൾ തയ്യാറാക്കാൻ മുംബൈ പോലീസ് ശ്രമം തുടങ്ങി. നിലവിൽ കാനഡയിലാണ് അൻമോൽ ബിഷ്‍ണോയി ഉള്ളതെന്നു കരുതുന്നു.

തുടർനടപടികൾ ആരംഭിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന് സമർപ്പിക്കേണ്ട രേഖകൾ തയ്യാറാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയുടെ നോഡൽ ഏജൻസിയായ സി.ബി.ഐ വഴിയാണ് അഭ്യർഥന നടത്തുക. വെടിവെപ്പ് കേസിൽ അൻമോളിനും സംഘത്തിലെ മറ്റൊരു അംഗമായ രോഹിത് ഗോദേര എന്ന രോഹിത് സ്വാമിക്കുമെതിരെ മുംബൈ പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഏപ്രിൽ 14ന് പുലർച്ചെയാണ് ബാന്ദ്രയിലെ സൽമാൻ ഖാന്റെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് പുറത്ത് മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ അഞ്ച് റൗണ്ട് വെടിയുതിർത്തത്. വിക്കികുമാർ ഗുപ്ത, സാഗർകുമാർ പാൽ, സോനുകുമാർ ബിഷ്‌ണോയ്, അനുജ്കുമാർ തപാൻ, മുഹമ്മദ് റഫീഖ് ചൗധരി, ഹർപാൽ എന്നീ ആറ് പേരെ മുംബൈ ക്രൈംബ്രാഞ്ച് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നടന്റെ വീട് ആക്രമിച്ച പ്രതികളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്ന പ്രധാന സൂത്രധാരൻ അൻമോൽ ആണെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ, ആക്രമണത്തിന് ശേഷം അൻമോൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു

Tags:    
News Summary - Shooting case at Salman Khan's house: Mumbai police start trying to free Lawrence Bishnoi's brother Anmol Bishnoi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT