സഹറൻപൂർ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ സഹറൻപൂറിനടുത്ത് ഗംഗോഹിൽ ദീപാവലി ആഘോഷത്തിനിടെ ഗ്ലാസിൽവെച്ച് പടക്കം പൊട്ടിച്ചതിനെ തുടർന്ന് എട്ടു വയസുകാരൻ മരിച്ചു. ടിട്രോയിലെ മൊഹല്ല മഹാജനിൽ അശോക് കുമാറിന്റെ മകൻ വാൻഷ് ആണ് ഗ്ലാസ് കഷണങ്ങൾ കഴുത്തിൽ തുളച്ചുകയറി മരിച്ചത്. ദീപാവലി രാത്രി വീടിന് പുറത്ത് പടക്കം പൊട്ടിക്കുകയായിരുന്നു വാൻഷ്. ഗ്ലാസിൽ വെച്ച പടക്കങ്ങൾ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയും ഗ്ലാസ് കഷണങ്ങൾ കഴുത്തിൽ തുളച്ചുകയറുകയുമായിരുന്നു.
വീട്ടുകാർ കുട്ടിയെ ആദ്യം ഒരു പ്രാദേശിക ഡോക്ടറുടെ അടുത്തേക്കും പിന്നീട് ഗംഗോഹി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും റഫർ ചെയ്യുകയും ചെയ്തു. എന്നാൽ, ആശുപത്രിയിലേക്കുള്ള വഴിയിൽ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
തന്റെ വീടിന് പുറത്ത് പടക്കം പൊട്ടിക്കുന്നതിനിടെ എട്ടു വയസ്സുകാരന് കഴുത്തിന് പരിക്കേറ്റതായി പൊലീസ് സൂപ്രണ്ട് (റൂറൽ) സാഗർ ജെയിൻ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. അശോകിന് വാൻഷ് ഉൾപ്പെടെ രണ്ട് ആൺമക്കൾ ഉണ്ടായിരുന്നു. ഷാംലി ജില്ലയിൽ നിന്ന് അടുത്തിടെയാണ് കുടുംബം പട്ടണത്തിലേക്ക് താമസം മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.