ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത് മാത- രാഹുൽ ഗാന്ധി

ന്യുഡൽഹി: ഭാരത് മാതാ ഓരോ ഇന്ത്യാക്കാരന്റെയും ശബ്ദമെന്ന് രാഹുൽ ഗാന്ധി. ഭാരത് മാത ഒരു നാടായിരുന്നില്ല. അത് ഒരു കൂട്ടം ആശയങ്ങളോ പ്രത്യേക സംസ്കാരമോ ചരിത്രമോ മതമോ ജനങ്ങൾ നിശ്ചയിച്ച ജാതിയോ ആയിരുന്നില്ല. എത്ര ദുർബലനായാലും ശക്തനായാലും ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമായിരുന്നു -രാഹുൽ പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തിൽ ഫേസ്ബുക്കിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭാരത് ജോഡോ യാത്രയുടെ അനുഭവം പങ്കുവെച്ച് രാഹുൽ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

ചൂടിലും പൊടിയിലും മഴയിലുമായി കാടുകളിലൂടെയും നഗരങ്ങളിലൂടെയും കുന്നുകളിലൂടെയും കഴിഞ്ഞ വർഷം 145 ദിവസം വീടാകുന്ന ഭൂമിയിലൂടെ നടന്നു എന്ന് രാഹുൽ എഴുതി. കടൽതീരത്ത് ആരംഭിച്ച് കശ്മീരിലെ മഞ്ഞുവീഴ്ചയിൽ അവസാനിച്ച യാത്ര. യാത്രയ്ക്കിടയിൽ നേരിട്ട ആരോഗ്യപ്രശ്നവും യാത്ര തുടരാൻ സഹായിച്ച പ്രചോദനവും കുറിപ്പിൽ പങ്കുവെക്കുന്നു.

യാത്ര അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ആരെങ്കിലും വന്ന് തുടരാനുള്ള ഊർജ്ജം സമ്മാനിച്ചെന്ന് അദ്ദേഹം പറയുന്നു. ഒരിക്കൽ അത് മനോഹരമായ ഒരു കത്ത് കൊണ്ടുവന്ന പെൺകുട്ടിയായിരുന്നു, മറ്റൊരിക്കൽ ഒരു വൃദ്ധ, പെട്ടെന്ന് ഓടിവന്ന് കെട്ടിപ്പിടിച്ച ഒരാൾ. കർഷകർ, തൊഴിലാളികൾ, വിദ്യാർഥികൾ, യുവാക്കൾ, സ്ത്രീകൾ, കുട്ടികൾ അങ്ങനെ യാത്രയിൽ ഊർജ്ജമായി മാറിയ വ്യത്യസ്ത തലത്തിലുള്ള മനുഷ്യരെ രാഹുൽ കുറിപ്പിൽ ഓർത്തെടുത്തു.

Tags:    
News Summary - Bharat Mata Is Voice Of Every Indian Rahul Gandhi On Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.