ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി അതിർത്തിയിൽ സമരം നടത്തുന്ന കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. പലയിടത്തും കർഷകർ റോഡും റെയിലും ഉപരോധിച്ചു. ഡൽഹി-യു.പി അതിർത്തിയായി ഗാസിപൂരിൽ ദേശീയപാത കർഷകർ ഉപരോധിക്കുകയാണ്. ഹരിയാന, പഞ്ചാബ് ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബന്ദ് പൂർണമാണ്.
രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയുള്ള ബന്ദിൽനിന്ന് കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിൽ വൈകീട്ട് കർഷക സംഘടനകളുടെ പ്രതിഷേധം നടക്കും.
സമരം നാലുമാസം പിന്നിടുന്ന വേളയിലാണ് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കി കർഷകരുടെ സംയുക്ത കിസാൻ മോർച്ച ബന്ദിന് ആഹ്വാനം ചെയ്തത്. ഭാരത് ബന്ദ് വിജയമാക്കണമെന്ന് സമരസമിതി അഭ്യർഥിച്ചു. കർഷകരുടെ ആവശ്യം അംഗീകരിക്കാതെ സമരത്തെത്തന്നെ അവിശ്വസിക്കുന്ന തരത്തിലേക്ക് സർക്കാർ മാറിയെന്ന് മോർച്ച കുറ്റപ്പെടുത്തി.
ഈ മാസം 28ന് ഹോളി ദിവസം കാർഷിക നിയമങ്ങൾ കത്തിക്കുമെന്ന് സമരസമിതി അറിയിച്ചു. ചൊവ്വാഴ്ച രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പന്തം കൊളുത്തി പ്രകടനങ്ങൾ നടന്നിരുന്നു. മാർച്ച് 15ന് ട്രേഡ് യൂനിയൻ സംഘടനകൾക്കൊപ്പം രാജ്യവ്യാപകമായ പ്രക്ഷോഭത്തിലും കർഷകർ പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.