ഭീമ കൊറേഗാവ്​: ആക്​ടിവിസ്​റ്റുകൾക്കെതിരായ കേസ്​ പിന്‍വലിക്കണം -സി.പി.എം

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് സംഭവത്തില്‍ ആക്​ടിവിസ്​റ്റകൾക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് സി.പി.എമ്മും സി.പി.ഐയും ആവശ്യപ്പെട്ടു. സർക്കാർ നയങ്ങളോടുള്ള എതിർപ്പുകളും വിയോജിപ്പികളും അടിച്ചമർത്താൻ എൻ.‌ഐ‌.എയും മറ്റ് ഏജൻസികളും പ്രവർത്തിക്കുന്ന ഇൗ രിതി ഉടൻ അവസാനിപ്പിക്കണമെന്ന്​ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ്​ ആവശ്യപ്പെട്ടു.

ആക്​ടിവിസ്​റ്റ്​ റോണ വില്‍സ​െൻറ കമ്പ്യൂട്ടറില്‍ തെളിവുകള്‍ കൃത്രിമമായി കെട്ടിച്ചമച്ചുവെന്ന് രാജ്യാന്തര വിദഗ്ധര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്​ട്ര സര്‍ക്കാരി​ന്‍റെ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മഹാരാഷ്ട്ര സർക്കാറിനോട് സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ഭീമ കൊറേഗാവ് കേസില്‍ കമ്പ്യൂട്ടർ ഹാക്കിങ് വഴി മാരകമായ സാങ്കേതിക ആയുധമാണ് മോദി സര്‍ക്കാര്‍ ഉപയോഗിച്ചത്. ഭാവിയില്‍ രാഷ്​ട്രീയ എതിരാളികള്‍ക്കുനേരെയും ഇതു പ്രയോഗിച്ചേക്കാം. പ്രാഥമിക അന്വേഷണത്തില്‍ നടന്നതുപോലെ ഇക്കാര്യം മൂടിവെക്കാൻ അനുവദിക്കരുതെന്നും വസ്തുത പുറത്തുവരണമെന്നും പോളിറ്റ്​ ബ്യൂ​േറാ വ്യക്​തമാക്കി.

Tags:    
News Summary - Bhima Koregaon Case against activists should be withdrawn says CPM and CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.