ന്യൂഡൽഹി: പ്രശസ്ത അസമീസ് ഗായകൻ ഭൂപൻ ഹസാരികക്ക് മരണാനന്തര ബഹുമതിയായി രാജ്യം സമ്മാനിച്ച ഭാരത് രത്ന അദ്ദേ ഹത്തിെൻറ കുടുംബം മടക്കി നൽകും. പൗരത്വബില്ലിൽ പ്രതിഷേധിച്ചാണ് പരമോന്നത പുരസ്കാരമായ ഭാരത് രത്ന മടക്കിനൽകാൻ കുടുംബം തീരുമാനിച്ചത്.
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, അന്തരിച്ച സാമൂഹിക പ്രവർത്തകൻ നാനാജി ദേശ്മുഖ് എന്നിവർക്കൊപ്പമാണ് ഭൂപൻ ഹസാരികക്കും കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഭാരത് രത്ന നൽകിയത്. അമേരിക്കയിലുള്ള ഭൂപൻ ഹസാരികയുടെ മകൻ തേസ് ഹസാരിക പൗരത്വ ബില്ലിൽ എതിർപ്പറിയിച്ചിരുന്നു.
എന്നാൽ, ഹസാരികയുടെ സഹോദരൻ സമർ പുരസ്കാരം തിരിച്ചു നൽകുന്നതിനോട് വിയോജിച്ചതായാണ് അറിയുന്നത്. പ്രശസ്ത മണിപ്പൂരി സിനിമ സംവിധായകൻ അരിബം ശ്യാം ശർമ ഇൗ മാസം അദ്ദേഹത്തിന് ലഭിച്ച പത്മശ്രീ പുരസ്കാരം തിരിച്ചു നൽകിയിരുന്നു. അയൽ രാജ്യങ്ങളിൽനിന്നുള്ള അമുസ്ലിം അഭയാർഥികൾക്ക് പൗരത്വം അനുവദിക്കാൻ കൊണ്ടുവന്ന ബില്ലിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കുടത്ത പ്രതിഷേധമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.