മദ്യ​ഷാപ്പുകൾ എപ്പോൾ അടക്കു​മെന്ന ചോദ്യത്തിന്​ അടച്ചിട്ട്​ മറുപടി നൽകി ഭൂപേഷ്​ ബാഘേൽ

റായ്​പൂർ: കോവിഡ്​ വ്യാപനത്തിനിടെ മദ്യ​ഷാപ്പുകൾ എപ്പോൾ അടക്കുമെന്ന ചോദ്യവുമായാണ്​ ആകാഷ്​ ചൗബേ എന്ന വിദ്യ ാർഥി ട്വിറ്ററിൽ ഛത്തീസ്​ഗഢ്​ മുഖ്യമന്ത്രി ഭൂപേഷ്​ ബാഘേലിനടുത്തെത്തിയത്​. ഒരു മണിക്കൂറിനുള്ളിൽ തന്നെ അടക്കാനുള്ള ഓർഡർ പുറത്തിറക്കിയെന്ന്​ ഭൂപേഷ്​ ബാഘേൽ മറുപടി നൽകി.

വിദ്യാർഥിയുടെ​ ചോദ്യത്തി​​െൻറ സ്​ക്രീൻ ഷോട്ട്​ സഹിതം മറുപടി നൽകിയ ഭൂപേഷ്​ ബാഘേലി​​െൻറ നടപടി ട്വിറ്ററിൽ വൈറലായിരിക്കുകയാണ്​. ​2018ൽ ​സംസ്ഥാനത്ത്​ കോൺഗ്രസ് വൻ ഭൂരിപക്ഷം നേടിയതിന്​ പിന്നാലെയാണ്​​ ഭൂപേഷ്​ ബാഘേൽ ഛത്തീസ്​ഗഢ്​ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്​.

Tags:    
News Summary - bhupesh bhagel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.