ന്യൂഡൽഹി: ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം മുമ്പില്ലാത്ത വിധം ഊഷ്മളമാണിപ്പോൾ. ജി20 ഉച്ചകോടിക്ക് ന്യൂഡൽഹിയിലെത്തിയ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിക്കുകയും ചെയ്തു.
''താങ്കളെ കണ്ടതിൽ അതിയായ സന്തോഷമുണ്ട് പ്രധാനമന്ത്രി...ഇന്നും ഈ ജി20 ഉച്ചകോടിയിലുടനീളം യു.എസും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം ചരിത്രത്തിലെ മറ്റേത് സമയത്തേക്കാളും ശക്തവും കൂടുതൽ ദൃഢവും ചലനാത്മകവുമാണെന്ന് നമ്മൾ സ്ഥിരീകരിക്കും.''-എന്നാണ് കൂടിക്കാഴ്ചക്ക് ശേഷം ബൈഡൻ എക്സിൽ കുറിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്കാണ് ബൈഡൻ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയത്. തുടർന്ന് പ്രധാനമന്ത്രിയുടെ താമസസ്ഥലത്തെത്തി ഡിന്നറും ഹ്രസ്വചർച്ചയും നടത്തി.
മൂന്നുവർഷത്തിനു ശേഷമാണ് ജോ ബൈഡൻ ഇന്ത്യയിലെത്തുന്നത്. ആണവോർജ രംഗത്തെ സഹകരണം, 6ജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‍സ് എന്നിവയും ചർച്ചയിൽ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.